സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ മരിച്ചനിലയില്‍

പ്രത്യുഷയുടെ കിടപ്പുമുറിയിൽ നിന്ന് കാർബൺ മോണോക്‌സൈഡ് സിലിണ്ടർ കണ്ടെത്തി

Update: 2022-06-12 02:23 GMT

ഹൈദരാബാദ്: സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ബഞ്ചാര ഹിൽസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

പ്രത്യുഷയുടെ കിടപ്പുമുറിയിൽ നിന്ന് കാർബൺ മോണോക്‌സൈഡ് സിലിണ്ടർ കണ്ടെത്തി. സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.

Advertising
Advertising

പ്രത്യുഷ ബഞ്ചാര ഹിൽസിൽ ഒരു ഫാഷൻ സ്റ്റുഡിയോ നടത്തിയിരുന്നു. ടോളിവുഡിലും ബോളിവുഡിലും ഉള്‍പ്പെടെ പ്രശസ്തയായ ഫാഷന്‍ ഡിസൈനറാണ് പ്രത്യുഷ. ഫാഷൻ ഡിസൈനിങ് കരിയർ ആരംഭിക്കുന്നതിന് മുമ്പ് യുകെയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിരുന്നു പ്രത്യുഷ. പിതാവിന്റെ എൽഇഡി മാനുഫാക്ചറിംഗ് കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഫാഷന്‍ ഡിസൈനിങിലെ താത്പര്യം കാരണം പിന്നീട് ആ ജോലി വിടുകയായിരുന്നു. 

Summary- Celebrity fashion designer Prathyusha Garimella was found dead on Saturday in suspicious circumstances at her Banjara Hills residence in Hyderabad

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News