ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് വിനോദ സഞ്ചാരികൾ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്ക് പോയ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്

Update: 2025-05-08 07:29 GMT
Editor : Lissy P | By : Web Desk

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപം ഹെലികോപ്ടർ തകർന്ന് അഞ്ച് വിനോദ സഞ്ചാരികൾ മരിച്ചു.രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു..ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്ക് പോയ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ്  സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൊലീസ്, സൈനികർ, ദുരന്തനിവാരണ സംഘങ്ങൾ, ആംബുലൻസ് സർവീസുകൾ, തഹസിൽദാർ, ബിഡിഒ ഉൾപ്പെടെയുള്ള ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Advertising
Advertising

അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം അറിയിച്ചു. ഉത്തരകാശിയിലെ ഗംഗ്നാനിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നിരവധി പേർ മരിച്ചുവെന്ന അത്യന്തം ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫും ജില്ലാ ഭരണകൂടവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുഃഖം താങ്ങാനുള്ള ശക്തി നൽകട്ടെ.  പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകും അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News