തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തു

തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു സംഭവം.

Update: 2021-12-21 15:32 GMT

തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. രാജ്യസഭയിൽ ചെയറിനു നേരെ റൂൾ ബുക്ക്‌ എറിഞ്ഞതിനാണ് നടപടി. തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ഇനി ശീതകാല സമ്മേളനത്തിലെ ബാക്കി ദിവസങ്ങളില്‍ ഡെറിക് ഒബ്രിയാന് പങ്കെടുക്കാനാവില്ല.

"ഏറ്റവുമൊടുവില്‍ ഞാൻ രാജ്യസഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടത് കര്‍ഷക നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ്. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് പാർലമെന്‍റിനെ പരിഹസിച്ച് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ വീണ്ടും സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഈ ബില്ലും ഉടൻ റദ്ദാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു"- ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

Advertising
Advertising

വര്‍ഷകാല സമ്മേളനത്തിലെ സംഭവങ്ങളുടെ പേരില്‍ 12 പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനത്തില്‍ സസ്പെന്‍ഡ് ചെയ്തു. പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചതിനായിരുന്നു സസ്പെന്‍ഷന്‍. മാപ്പ് പറഞ്ഞാലേ സസ്പെന്‍ഷന്‍ പിന്‍വലിക്കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് എംപിമാര്‍ സമരം തുടരുകയാണ്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News