നിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന ബി.ജെ.പി എംഎൽഎയുടെ ദൃശ്യങ്ങൾ പുറത്ത്

ബാഗ്ബസ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ ജദബ് ലാൽ നാഥ് സഭാ സമ്മേളനത്തിനിടെ പോൺ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞത്.

Update: 2023-03-30 08:57 GMT

Jadab Lal Nath

അഗർത്തല: ത്രിപുരയിൽ നിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന ബി.ജെ.പി എംഎൽഎയുടെ ദൃശ്യങ്ങൾ പുറത്ത്. ബാഗ്ബസ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ ജദബ് ലാൽ നാഥ് സഭാ സമ്മേളനത്തിനിടെ പോൺ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞത്.

എം.എൽ.എ പോൺ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.എൽ.എയുടെ പ്രവൃത്തി അപമാനകരമാണെന്ന് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. മാർച്ച് 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്.

Advertising
Advertising

മാർച്ച് 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. നിയമസഭയിൽ ബജറ്റ് ചർച്ച നടക്കുന്നതിനിടെയാണ് എം.എൽ.എ മൊബൈലിൽ പോൺ വീഡിയോ കണ്ടത്. അദ്ദേഹത്തിന്റെ പിന്നിലെ സീറ്റിൽ ഇരുന്നിരുന്ന ആളാണ് പോൺ കാണുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബി.ജെ.പി ജദബ് ലാലിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ എം.എൽ.എ തയ്യാറായിട്ടില്ല. സമ്മേളനം കഴിഞ്ഞതിന് പിന്നാലെ അദ്ദേഹം സഭയിൽനിന്ന് മടങ്ങുകയായിരുന്നു.

ഇതാദ്യമായല്ല ഒരു ബി.ജെ.പി എംഎൽഎ പൊതുസ്ഥലത്ത് പോൺ വീഡിയോ കാണുന്നതിന് പിടിക്കപ്പെടുന്നത്. 2012 കർണാടക നിയമസഭയിലിരുന്ന പോൺ വീഡിയോ കണ്ട രണ്ട് ബി.ജെ.പി മന്ത്രിമാർക്ക് രാജിവെച്ചിരുന്നു. ലക്ഷ്മൺ സാവദി, സി.സി പാട്ടീൽ എന്നിവർക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. എന്നാൽ പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ ചൂണ്ടി ഇരുവരെയും തിരിച്ചെടുത്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News