റെയിൽവെയിൽ ജോലി ചെയ്യുന്ന അച്ഛനും മകനും ട്രെയിനുകൾ ക്രോസ് ചെയ്യുന്നതിനിടെ കണ്ടുമുട്ടിയപ്പോള്‍; മനോഹരം ഈ കാഴ്ച

മകന്‍ ടിടിഇയും പിതാവ് റെയില്‍വെ ഗാര്‍ഡുമാണ്

Update: 2022-06-17 05:08 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ചില കാഴ്ചകള്‍ അങ്ങനെയാണ്...ക്യാമറയില്‍ പതിയുമ്പോഴാണ് കൂടുതല്‍ മനോഹരമാവുക.. എക്കാലത്തും സുഖമുള്ള ഓര്‍മകളായി അതങ്ങനെ നിലനില്‍ക്കുകയും ചെയ്യും. മാതാപിതാക്കളും മക്കളും തമ്മിലുള്ളതാണെങ്കില്‍ അതിന് കൂടുതല്‍ തിളക്കം കൂടുകയും ചെയ്യും. ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന ഒരച്ഛനു മകനും അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോഴുള്ള നിമിഷത്തില്‍ പതിഞ്ഞ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനസ് നിറച്ചിരിക്കുന്നത്.



റെയില്‍വെയില്‍ ജോലി ചെയ്യുന്ന അച്ഛനും മകനും ട്രയിനുകള്‍ ക്രോസ് ചെയ്യുന്നതിനിടെയാണ് കണ്ടുമുട്ടിയത്. മകന്‍ ടിടിഇയും പിതാവ് റെയില്‍വെ ഗാര്‍ഡുമാണ്. ഡ്യൂട്ടിക്കിടെയാണ് ഇരുവരും രണ്ടു ട്രയിനുകളിലായി കണ്ടത്. അപ്പോള്‍ തന്നെ ആ നിമിഷം മകന്‍ സെല്‍ഫി രൂപത്തില്‍ പകര്‍ത്തുകയും ചെയ്തു. സുരേഷ് കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 'അതിശയകരമായ സെൽഫി. അച്ഛൻ റെയിൽവേയിൽ ഗാർഡാണ്‌, മകൻ ടിടിഇയാണ്. രണ്ട് ട്രെയിനുകൾ അരികിലൂടെ കടന്നുപോയപ്പോൾ അത് ഒരു സെൽഫി നിമിഷത്തിലേക്ക് നയിച്ചു'എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News