മധ്യപ്രദേശിൽ രണ്ട് വ്യോമസേനാം​ഗങ്ങൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു

വിനോദസഞ്ചാരത്തിന് പോയ ഒമ്പത് പേരടങ്ങുന്ന ഐഎഎഫ് സംഘത്തിലെ അം​ഗങ്ങളാണ് മരിച്ചത്.

Update: 2023-10-01 02:17 GMT

ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ രണ്ട് വ്യോമസേനാം​ഗങ്ങൾ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു. ബേതുലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ധനോര പരസ്‌ദോയിൽ വിനോദസഞ്ചാരത്തിന് പോയ ഒമ്പത് പേരടങ്ങുന്ന ഐഎഎഫ് ജീവനക്കാരുടെ സംഘത്തിലെ അം​ഗങ്ങളാണ് മരിച്ചത്.

വിഷ്ണുദത്ത് (23), യോഗേന്ദ്ര ധാക്കദ് (23) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇരുവരും അപകടത്തിൽപ്പെട്ടെന്ന വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.

അപകടവിവരം അറിഞ്ഞതിനെത്തുടർന്ന് എസ്ഡിആർഎഫ്, എയർഫോഴ്സ്, പൊലീസ് സംഘങ്ങൾ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തി തെരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ഇരുവരെയും രക്ഷപെടുത്താനായില്ല.

ഐഎഎഫിന്റെ അംല സ്റ്റേഷനിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. സംഘം ധനോര പരസ്‌ദോയിൽ വിനോദയാത്രയ്‌ക്കെത്തിയപ്പോൾ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ രണ്ട് പേർ മുങ്ങിമരിക്കുകയായിരുന്നെന്ന് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് ഭൂപേന്ദ്ര സിങ് മൗര്യ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News