അഭിജീത് ദീപ്കെയെ ഉദ്ധവ് താക്കറെ 'വിഷ്ണുവിന്റെ അവതാരം' എന്ന് വിളിച്ചോ? വസ്തുത എന്ത്?

യുവമോർച്ച ദേശിയ സെക്രട്ടറി ഉൾപ്പടെയുള്ളവർ ഇത് സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കുന്നുണ്ട്

Update: 2026-07-30 13:06 GMT

ന്യൂഡൽഹി: ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറേയും അഭിജീത് ദീപ്കെയും ബന്ധപ്പെടുത്തി വലിയ പ്രചാരണമാണ് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്നത് അഭിജീത് ദീപ്കയെ ഉദ്ധവ് താക്കറെ വിഷ്ണുവിന്റെ അവതാരം എന്ന് വിശേഷിപ്പിച്ചു എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. യുവമോർച്ച ദേശിയ സെക്രട്ടറി ഉൾപ്പടെയുള്ളവർ ഇത് സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കുന്നുണ്ട്. എന്താണതിന്റെ വസ്തതുത ?

ശിവസേന രാജ്യസഭ എംപി സഞ്ജയ് റാവത്തുമായി ഉദ്ധവ് താക്കറെ സംസാരിക്കുന്നതിന്റെ ഒരു ഭാഗം മുറിച്ചെടുത്താണ് പ്രചാരണം. പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ ഉദ്ധവ് താക്കറെ പറയുന്ന വാക്കുകൾ ഇങ്ങനെയാണ്- "തെരുവിലിറങ്ങിയ യുവാക്കൾക്കൊപ്പം അവരുടെ മാതാപിതാക്കളും മുത്തശ്ശിമാരുമുണ്ട്. ഇതിനർത്ഥം രാജ്യത്തെ രക്ഷിക്കാൻ അവതരിച്ച ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണിത് എന്നാണ്."

Advertising
Advertising

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജീത് ദീപ്കെയെ കുറിച്ചാണ് ഈ പരാമർശം എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന അവകാശവാദം. യുവമോർച്ച ദേശിയ സെക്രട്ടറിയും ബിജെപി നേതാവുമായ താജിന്ദർ ബഗ്ഗയും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

വസ്തുത എന്ത്?

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദം പൂർണമായും വ്യാജമാണ്. സമരം ചെയ്യാൻ തെരുവിലിറങ്ങിയ യുവാക്കളെയാണ് ഉദ്ധവ് താക്കറെ 'വിഷ്ണുവിന്റെ അവതാരം' എന്ന് വിശേഷിപ്പിച്ചത്, സിജെപി നേതാവ് അഭിജിത് ദീപ്കെയെയല്ല. 2026 ജൂലൈ 26-ന് 'സാമ്ന'യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച പൂർണ രൂപത്തിലുള്ള അഭിമുഖ വീഡിയോ പരിശോധിച്ചതിൽ നിന്നാണ് യഥാർത്ഥ വിവരങ്ങൾ വ്യക്തമായത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News