'ഞാൻ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയക്കാരനല്ല'; വിജയ്‌യിനെതിരെ ഉദയനിധി സ്റ്റാലിൻ

ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ഞാന്‍ പുറത്തായിരിക്കും

Update: 2025-09-27 08:56 GMT

ഉദയനിധി സ്റ്റാലിൻ, വിജയ് Photo|PTI

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് യിനെ പരിഹസിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. താരം രാഷ്ട്രീയ പരിപാടികൾക്കായി തെരഞ്ഞെടുത്ത സമയക്രമം ചൂണ്ടിക്കാണിയാണ് പരിഹാസം. താൻ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചകളിൽ മാത്രം പ്രചാരണത്തിനോ പാർട്ടി പ്രവർത്തനത്തിനോ താൻ ഇറങ്ങാറില്ലെന്നും ടിവികെ പ്രവർത്തകരെ പേരെടുത്ത് പരാമര്‍ശിക്കാതെ അവർക്ക് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും ഉദയനിധി ആരോപിച്ചു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി സെപ്റ്റംബർ 13 ന് സംസ്ഥാന വ്യാപകമായി പര്യടനം ആരംഭിച്ച തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് ഇതുവരെ ശനിയാഴ്ചകളിൽ മാത്രമാണ് പ്രചാരണം നടത്തിയിട്ടുള്ളത്.

Advertising
Advertising

''ഞാന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല. എല്ലാ ദിവസവും ജനങ്ങളെ കാണുന്നയാളാണ്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ഞാന്‍ പുറത്തായിരിക്കും. ശനിയാഴ്ച മാത്രമല്ല ഞായറാഴ്ച്ചയും പുറത്തായിരിക്കും. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും എനിക്കറിയില്ല. ഇന്ന് വെളളിയാഴ്ചയാണോ? എനിക്കറിയില്ല. ഞാനത് നോക്കാറില്ല. പല ജില്ലകളിലും പോകുമ്പോള്‍ അവിടെ നിവേദനങ്ങളുമായി ആളുകള്‍ നില്‍ക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോള്‍ കുറച്ച് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. എംഎല്‍എ ആയപ്പോള്‍ അത് അധികമായി. മന്ത്രിയായപ്പോള്‍ നിവേദനങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചുവെന്നും'' അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപമുഖ്യമന്ത്രി ആയപ്പോൾ ലഭിക്കുന്ന നിവേദനങ്ങള്‍ വെയ്ക്കാന്‍ വണ്ടിയില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. എങ്കിലും താൻ വണ്ടിനിര്‍ത്തി തന്നെക്കാണാന്‍ വരുന്ന അമ്മപെങ്ങന്മാരോട് സംസാരിക്കാറുണ്ടെന്നും ഉദയനിധി വ്യക്തമാക്കി. എന്നാൽ ശനിയാഴ്ച മാത്രമുള്ള ഈ ക്രമീകരണം പ്രവൃത്തി ദിവസങ്ങളിൽ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പാക്കാനും വാരാന്ത്യങ്ങളിൽ അവർക്ക് സമയം ചെലവഴിക്കാൻ കഴിയുമ്പോൾ അവരെ സമീപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണെന്ന് വിജയ് പറഞ്ഞിരുന്നു. ഡിഎംകെയുടെ യുവജന വിഭാഗം സെക്രട്ടറി കൂടിയായ ഉദയനിധി, പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിനെ പേരെടുത്ത് പറയാതെ, സഖ്യത്തിന്‍റെ ഭാഗമായി തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News