ഡൽഹി കലാപ ​ഗൂഢാലോചന കേസ്; പുനഃപരിശോധനാ ഹരജിയുമായി ഉമർ ഖാലിദ് സുപ്രിംകോടതിയിൽ

ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി ബുധനാഴ്ച പരി​ഗണിക്കും

Update: 2026-04-13 07:59 GMT

ന്യൂഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചന കേസിൽ പുനഃപരിശോധനാ ഹരജിയുമായി ഉമർ ഖാലിദ് സുപ്രിംകോടതിയിൽ. ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി ബുധനാഴ്ച പരി​ഗണിക്കും. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ​ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. വിചാരണ തടവുകാരനായി ജയിലിൽ തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്ക്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയിൽ സുപ്രിംകോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോൾ പുനഃപരിശോധനാ ഹരജി നൽകിയിരിക്കുന്നത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News