ആഘോഷത്തിനും മൃഗബലിക്കും നിയന്ത്രണം; ഈദ് ദിന കോവിഡ് നിര്‍ദേശങ്ങളുമായി യു.പി

ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കു ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്

Update: 2021-07-19 12:09 GMT
Editor : Suhail | By : Web Desk

ബലിപെരുന്നാളിനോട് അനുബന്ധിച്ച് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്. ആഘോഷത്തിനായി അന്‍പതു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നത് സര്‍ക്കാര്‍ വിലക്കി. പൊതുഇടങ്ങളില്‍ ബലി നടത്തുന്നതിനും വിലക്കുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കു ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പെരുന്നാള്‍ വരാനിരിക്കെ, വേണ്ട മുന്‍കരുതല്‍ എടുക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

കാലികളെയോ ഒട്ടകത്തെയോ പരസ്യമായി അറുക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. ബലി ചടങ്ങിനായി തയ്യാറാക്കിയ സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലത്തോ ആണ് കര്‍മം നടത്തേണ്ടത്. ബലികര്‍മത്തിന് ശേഷം അത് ശുചീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News