യു.പിയിൽ വിദ്യാർഥിനിയോട് ലൈംഗികാവശ്യം ഉന്നയിച്ച് കോളജ് പ്രൊഫസർ; ക്യാമറയിൽ പകർത്തി പെൺകുട്ടി

ഒരു ഡിപ്പാർട്ട്മെന്റിന്റെ തലവൻ കൂടിയായ അധ്യാപകനാണ് വിദ്യാർഥിനിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചത്.

Update: 2023-05-26 12:28 GMT

ലഖ്നൗ: വിദ്യാർഥിനിയോ‌ട് ലൈം​ഗികാവശ്യം ഉന്നയിച്ച് കോളജ് പ്രൊഫസർ. ഉത്തർപ്രദേശിലെ ജൗൻപൂർ ടി.ഡി കോളജിലാണ് സംഭവം.ഇവിടുത്തെ ഒരു ഡിപ്പാർട്ട്മെന്റിന്റെ തലവൻ കൂടിയായ അധ്യാപകനാണ് വിദ്യാർഥിനിയോട് തന്റെ ഓഫീസിൽ വച്ച് ലൈം​ഗികാവശ്യം ഉന്നയിച്ചതും ലൈം​ഗികച്ചുവയോടെ സംസാരിച്ചതും.

സംഭവത്തിന്റെ വീഡിയോ വിദ്യാർഥിനി തന്നെ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെയാണ് പ്രൊഫസറുടെ തനിനിറം പുറത്തായത്. വ്യാഴാഴ്ച രാത്രിയോടെ പുറത്തുവന്ന വീഡിയോ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാണ്.

അതേസമയം, വീഡിയോയിൽ പ്രൊഫസറുടെ പേരുവിവരങ്ങൾ പറയുന്നില്ല. സംഭവത്തെക്കുറിച്ച് പൊലീസിനോ കോളജ് പ്രിൻസിപ്പലിനോ പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Advertising
Advertising

വൈറലായ വീഡിയോയെക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും കോളജ് അധികൃതരും വിസമ്മതിച്ചു. അതേസമയം, സംഭവത്തിൽ പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യൽമീഡിയകളിലൂടെ രം​ഗത്തുവന്നിരിക്കുന്നത്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News