യുപിയിൽ വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം കാണിച്ച വ്യക്തി അതേ പാമ്പിന്റെ കടിയേറ്റു മരിച്ചു

അയൽവാസിയുടെ വീട്ടിൽനിന്നാണ് ഇയാൾ വിഷപ്പാമ്പിനെ പിടികൂടിയത്. പിടിച്ച പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാതെ ഇയാൾ കഴുത്തിലിട്ട് പ്രകടനം നടത്തുകയായിരുന്നു.

Update: 2022-08-22 10:39 GMT

ഷാജഹാൻപൂർ: വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം കാണിച്ച പാമ്പ് പിടിത്തക്കാരൻ അതേ പാമ്പിന്റെ കടിയേറ്റു മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. പാമ്പിനെ പിടിക്കുന്നതിൽ ഗ്രാമത്തിൽ പ്രസിദ്ധനായ ദേവേന്ദ്ര മിശ്രയാണ് മരിച്ചത്.

അയൽവാസിയുടെ വീട്ടിൽനിന്നാണ് ഇയാൾ വിഷപ്പാമ്പിനെ പിടികൂടിയത്. പിടിച്ച പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാതെ ഇയാൾ കഴുത്തിലിട്ട് പ്രകടനം നടത്തുകയായിരുന്നു. ഏകദേശം രണ്ടു മണിക്കൂറിലേറെ സമയം ഇയാൾ പാമ്പിനെയും കൊണ്ട് ഗ്രാമത്തിലൂടെ നടന്നു. ഇടക്ക് ഒരു കുട്ടിയുടെ കഴുത്തിൽ പാമ്പിനെ ഇട്ടുനൽകുന്നതും വീഡിയോയിലുണ്ട്.

ഇതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്. എന്നാൽ കടിയേറ്റിട്ടും ഇയാൾ ആശുപത്രിയിൽ പോകാൻ തയ്യാറാകാതെ ചില പച്ചമരുന്നുകൾ ഉപയോഗിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News