യു.പിയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു; മർദിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബം

ഞായറാഴ്ച നൂർബാഗ് ഏരിയയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സാജിദ് ആണ് മരിച്ചത്.

Update: 2023-07-03 09:14 GMT

ബാഗ്പത് (യു.പി): ഉത്തർപ്രദേശിലെ ബാഗ്പതിയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ഞായറാഴ്ച നൂർബാഗ് ഏരിയയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സാജിദ് ആണ് മരിച്ചത്. പൊലീസ് മർദനത്തെ തുടർന്നാണ് സാജിദ് മരിച്ചതെന്ന് പിതാവ് ബാബു ആരോപിച്ചു.

പൊലീസുകാർ മർദിച്ച് അവശനാക്കിയ ശേഷമാണ് സാജിദിനെ തങ്ങൾക്ക് കൈമാറിയതെന്ന് പിതാവ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അവൻ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചെന്നും ബാബു പറഞ്ഞു.

സാജിദിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. സംഭവത്തെക്കുറിച്ച് സി.ഐ പ്രിത സിങ് അന്വേഷിക്കുമെന്ന് എസ്.പി അർപിത് വിജയവർഗീയ പറഞ്ഞു. സാജിദിനെ മർദിച്ചതായി ആരോപണമുയർന്ന പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News