കുപ്പി വെള്ളത്തിന് രണ്ട് രൂപ അധികം ഈടാക്കി; റസ്റ്റോറന്‍റിന് ഒരു ലക്ഷം രൂപ പിഴ

കഴിഞ്ഞ മാര്‍ച്ച് 11ന് അലിഗഡ് നിവാസിയായ അങ്കുർ അഗർവാൾ റസ്റ്റോറന്‍റിലെത്തിയപ്പോഴാണ് സംഭവം

Update: 2026-10-15 10:39 GMT

അലിഗഡ്: കുപ്പിവെള്ളത്തിന് എംആർപി വിലയേക്കാൾ രണ്ട് രൂപ അധികമായി ഈടാക്കിയ റസ്റ്റോറന്‍റിന് ഒരു ലക്ഷം രൂപ പിഴ. ഉത്തർപ്രദേശിലെ ഹാഥ്റസിലുള്ള ബിബിസിഎൻ റോയൽ റെസ്റ്റോറന്‍റ് ആൻഡ് പാർട്ടി ഹാളിനാണ് അലീഗഡ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തിയത്. ഇതിന് പുറമെ പരാതിക്കാരന് നഷ്ടപരിഹാരമായി 1,000 രൂപയും നിയമപരമായ ചെലവുകൾക്കായി 5,000 രൂപയും നൽകാൻ കമ്മീഷൻ റെസ്റ്റോറന്‍റിനോട് ഉത്തരവിട്ടു.

എംആർപിയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി അത്യാവശ്യമാണെന്നും വിലയിരുത്തിയാണ് കമ്മീഷന്‍റെ വിധി.

Advertising
Advertising

കഴിഞ്ഞ മാര്‍ച്ച് 11ന് അലിഗഡ് നിവാസിയായ അങ്കുർ അഗർവാൾ റസ്റ്റോറന്‍റിലെത്തിയപ്പോഴാണ് സംഭവം. ഈ സമയത്ത് അദ്ദേഹം ഒരു കുപ്പി വെള്ളത്തിന് ഓര്‍ഡര്‍ നൽകി. കുപ്പിയിൽ അച്ചടിച്ച എംആർപി 18 രൂപയായിരുന്നു. എന്നാൽ റസ്റ്റോറന്‍റ് 20 രൂപയാണ് ഈടാക്കിയത്. രണ്ട് രൂപയാണ് അധികമായി ഈടാക്കിയതെങ്കിലും റസ്റ്റോറന്‍റിനെതിരെ നിയമനടപടി സ്വീകരിക്കാൻ അഗര്‍വാൾ തീരുമാനിക്കുകയായിരുന്നു. അഗർവാൾ അലിഗഡിലെ ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകി.

വാദം കേൾക്കുന്നതിനിടയിൽ, അദ്ദേഹം റസ്റ്റോറന്‍റ് ബില്ലും വെള്ളക്കുപ്പിയുടെ ഫോട്ടോയും തെളിവായി സമർപ്പിച്ചു. കേസിൽ റസ്റ്റോറന്‍റിന്‍റെ ഭാഗത്ത് നിന്നും ആരും ഹാജരായിരുന്നില്ല. തുടര്‍ന്ന് കമ്മീഷൻ ലഭ്യമായ രേഖകൾ പരിശോധിക്കുകയും റസ്റ്റോറന്റിന്റെ വാദം കേൾക്കാതെ തന്നെ പിഴ ചുമത്തുകയായിരുന്നു. എംആർപിയേക്കാൾ കൂടുതൽ ഈടാക്കുന്നത് അന്യായമാണെന്ന് കമ്മീഷൻ വിധിച്ചു.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News