ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് നിർണായക ദിനം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ചമ്പാവതിൽനിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി പുഷ്‌കർ സിങ് ധാമിക്കായി എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി.

Update: 2022-06-03 02:56 GMT

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് ഇന്ന് നിർണായക ദിനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ധാമിക്ക് മുഖ്യമന്ത്രി പദവിയിൽ തുടരാൻ ചമ്പാവത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയം അനിവാര്യമാണ്. ഒഡിഷ്യയിലെ ബ്രജ് രാജ്‌നഗർ നിയമസഭാ മണ്ഡലത്തിലും ഇന്നാണ് വോട്ടെണ്ണൽ.

ചമ്പാവതിൽനിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി പുഷ്‌കർ സിങ് ധാമിക്കായി എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി.

സമാജ്‌വാദി പാർട്ടിയിലെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും മത്സരിക്കുന്നുണ്ട്. ഒഡിഷയിലെ ബ്രജ് രാജ് നഗറിൽ ബിജു ജനതാദൾ എംഎൽഎ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News