രാജ്യസഭ തെരഞ്ഞെടുപ്പ്: ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർഥി പട്ടികയിൽ സ്മൃതി ഇറാനിയും വരുൺ ഗാന്ധിയും പരിഗണനയിൽ

സംസ്ഥാനത്തെ 10 സീറ്റുകളിലേക്കാണ് ഒക്ടോബർ 16ന് തെരഞ്ഞെടുപ്പ് നടക്കുന്നത്

Update: 2026-09-29 02:54 GMT

ന്യൂഡൽഹി: ന്യൂഡൽഹി: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ദേശീയ ജനറൽ സെക്രട്ടറിമാരായ സ്മൃതി ഇറാനി, ഹരീഷ് ദ്വിവേദി, വരുൺ ​ഗാന്ധി എന്നിവരെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ഇവരെ കൂടാതെ മറ്റുനിരവധി നേതാക്കൾ കൂടി പരി​ഗണനയിലുണ്ട്. സഞ്ജീവ് ബല്യാൻ, സത്യപാൽ സി​ങ് എന്നിവരാണ് പരി​ഗണനയിലുള്ള മറ്റുള്ളവർ.

സംസ്ഥാനത്തെ 10 സീറ്റുകളിലേക്കാണ് ഒക്ടോബർ 16ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിൽ കനത്ത മത്സരത്തിനാവും ഉത്തർപ്രദേശ് സാക്ഷിയാവുക.

ഏഴ് സീറ്റുകളിൽ വിജയം ഉറപ്പാണെന്ന കണക്കുക്കൂട്ടലുകളിലാണ് ബിജെപി. എട്ടാം സീറ്റിൽ കൂടി വിജയം ഉറപ്പിക്കാനാണ് ബിജെപി നീക്കം. ക്രോസ് വോട്ടിങിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജാട്ട്, രാജ്പുത്, ഒബിസി, നുറുപ തുടങ്ങിയ വിഭാഗങ്ങൾക്കും സീറ്റുകളിൽ കൂടുതൽ പ്രാതിനിധ്യം നൽകിയേക്കും. നിലവിൽ ബിജെപിക്ക് 115 സീറ്റും എൻഡിഎക്ക് 151 സീറ്റുമാണുള്ളത്.

Advertising
Advertising

നിലവിലെ ഒബിസി എംപിമാരായ ഗീത ശാക്യ, ബി.എൽ വർമ്മ എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്. ഇതിൽ ബി.എൽ വർമ്മയെ വീണ്ടും രാജ്യസഭയിലേക്ക് അയച്ചേക്കാം. അതേപോലെ ​ഗീതാ ശാക്യയേയും പരി​ഗണിച്ചേക്കാം. കൂടാതെ സംസ്ഥാന ബിജെപി ഒബിസി മോർച്ച പ്രസിഡന്റ് പ്രകാശ് പാൽ, രേഖ വർമ്മ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്.ജാട്ട് വിഭാ​ഗത്തിൽ നിന്നുള്ള സ്ഥാനാർഥികളും വരുൺ ​ഗാന്ധി, സുരേഷ് റാണ, അമിത് മാളവ്യ, രാജ്ബീർ സിംഗ് എന്നിവരുടെ പേരുകളും പരി​ഗണനയിലുണ്ട്.

അതേസമയം, സമാജ്‌വാദി പാർട്ടിക്ക് നിലവിൽ 101 എംഎൽഎമാരുണ്ട്. രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയോടെ ആകെ 103 ആണ് അംഗബലം. മുതിർന്ന നേതാവ് രാം ഗോപാൽ യാദവിനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാനും ആലോചനയുണ്ട്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ, സലിം ഇഖ്ബാൽ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. ക്രോസ് വോട്ടിങിനുള്ള സാധ്യത കൂടുതലായതിനാൽ ഇരുവിഭാ​ഗങ്ങൾക്കും നിർണായകമായിരിക്കും. അതിനാൽ പരമാവധി എംഎൽഎമാരെ കൂട്ടാനുള്ള പരിശ്രമത്തിലാണ് ഇരുവിഭാ​ഗങ്ങളും.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News