ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡിലുള്‍പ്പെടെ അതിശക്തമായ മഴ (20 സെന്റീമീറ്റര്‍ വരെ) പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Update: 2025-03-01 06:20 GMT
Editor : rishad | By : Web Desk

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ വൻ ഹിമപാതത്തെ തുടര്‍ന്ന്  കുടുങ്ങിക്കിടക്കുന്ന 22 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു.

ഹെലികോപ്റ്ററടക്കം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തേടിയിട്ടുണ്ട്.

ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപം ഇന്നലെ രാവിലെയാണ് വൻ ഹിമപാതമുണ്ടായത്. റോഡ് നിര്‍മാണത്തിനെത്തിയ തൊഴിലാളികളാണ് ദുരന്തത്തില്‍പ്പെട്ടത്.

Advertising
Advertising

കരാറുകാരന്റെ കീഴില്‍ പണിയെടുത്തിരുന്ന തൊഴിലാളികളാണ് ക്യാമ്പിലുണ്ടായിരുന്നത്. ഐടിബിപിയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. 

ഇവിടേക്കുള്ള റോഡ് ഹിമപാതത്തില്‍ തകര്‍ന്നതും കനത്ത ശീതക്കാറ്റും കാഴ്ചപരിധി കുറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് മൊബൈല്‍ കവറേജില്ലാത്തതും പ്രതികൂലമാണ്. അതേസമയം രക്ഷപ്പെടുത്തിയ തൊഴിലാളികളെ മനായിലെ സൈനിക ക്യാമ്പിലേക്കു മാറ്റി.

ഇതിനിടെ ഉത്തരാഖണ്ഡിലുള്‍പ്പെടെ അതിശക്തമായ മഴ (20 സെന്റീമീറ്റര്‍ വരെ) പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News