മദ്യപിക്കുന്ന അംഗങ്ങൾ സംസ്ഥാന സമ്മേളനത്തിന് വരേണ്ട; വിജയ്

ഒക്ടോബര്‍ 27നാണ് ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം

Update: 2024-09-25 10:15 GMT
Editor : rishad | By : Web Desk

ചെന്നൈ: മദ്യപിക്കുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ച് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ).

ഒക്ടോബര്‍ 27നാണ് ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം. പാര്‍ട്ടി അംഗങ്ങള്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കൂടാതെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റിയും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ടിവികെ ജനറൽ സെക്രട്ടറിയും പുതുച്ചേരിയിൽ നിന്നുള്ള മുൻ എംഎൽഎയുമായ എൻ.ആനന്ദാണ് വിജയ് യുടെ നിർദേശപ്രകാരം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Advertising
Advertising

സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്കും അനുഭാവികൾക്കും മതിയായ സംരക്ഷണം നല്‍കണം,  റോഡില്‍ മര്യാദ ഉറപ്പാക്കണം, മറ്റ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, ഇരുചക്രവാഹനങ്ങളിൽ വേദിയിൽ എത്തുന്ന പ്രവര്‍ത്തകര്‍ ബൈക്ക് സ്റ്റണ്ടുകളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം, ഡ്യൂട്ടിക്കെത്തുന്ന മെഡിക്കൽ ടീമിനും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർക്കും മതിയായ സൗകര്യങ്ങൾ ഒരുക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. 

അതേസമയം പാര്‍ട്ടിയുടെ പ്രവര്‍ത്തനനയം സംബന്ധിച്ച മറ്റുകാര്യങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിച്ചേക്കും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അനുയായികളെ ഉള്‍പ്പെടുത്തി പാര്‍ട്ടിസമ്മേളനം നടത്താന്‍ വിജയ് തയ്യാറെടുക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News