വോട്ടർ അധികാർ യാത്രക്ക് തുടക്കം; ഭരണഘടന സംരക്ഷിക്കാനുള്ള യാത്രയെന്ന് രാഹുൽ ഗാന്ധി
ബിഹാറിലെ സസാറമിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 16 ദിവസം നീണ്ടുനിൽക്കുന്ന യാത്രക്ക് തുടക്കമായത്
ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരായ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ബീഹാറിൽ ആവേശകരമായ തുടക്കം. ഇന്ത്യയെ സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക, ഒരാൾക്ക് ഒരു വോട്ട് ഉറപ്പാക്കുക എന്നിവയാണ് യാത്രയുടെ മുദ്രാവാക്യങ്ങൾ.
ഭരണഘടന സംരക്ഷിക്കുവാൻ വേണ്ടിയുള്ള യാത്രയാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തേജ്വസി യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലാലു പ്രസാദ് യാദവ് തുടങ്ങിയവരും റാലിയിൽ അണിനിരന്നു.
ബിഹാറിലെ സസാറമിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 16 ദിവസം നീണ്ടുനിൽക്കുന്ന യാത്രക്ക് തുടക്കമായത്. ബീഹാറിലെ 13 നഗരങ്ങളിലൂടെ 1300 കിലോമീറ്റർ യാത്ര കടന്നുപോകും.
ആദ്യ ദിനം സസ്‌റാമിൽ ആരംഭിച്ച യാത്ര വൈകിട്ട് പൊതുസമ്മേളനത്തോടെ ഔറംഗബാദിൽ സമാപിക്കും. യാത്ര തുടക്കം കുറിച്ച് വേദിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ രാഹുൽഗാന്ധി ആഞ്ഞടിച്ചു.