ഒറ്റക്കയ്യിൽ 16 ദോശപ്പാത്രങ്ങൾ: വൈറലായി ഹോട്ടൽ ജീവനക്കാരന്റെ വീഡിയോ

ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിൽ വീഡിയോ പങ്കു വച്ചിരിക്കുന്നത്

Update: 2023-02-01 13:34 GMT

നിത്യനേ ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്നവരെ വലിയ താല്പര്യമാണ് സോഷ്യൽ മീഡിയയ്ക്ക്. ഇപ്പോളിതാ അത്തരത്തിലൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒറ്റക്കയ്യിൽ 16 ദോശപ്പാത്രങ്ങൾ പിടിക്കുന്ന ഹോട്ടൽ ജീവനക്കാരനാണ് ഇത്തവണ സോഷ്യൽ മീഡിയയിലെ താരം.

ചുട്ടെടുത്ത ദോശകൾ പാത്രത്തിലേക്ക് മാറ്റി ഞൊടിയിടയിലാണ് ഇദ്ദേഹം കയ്യിലടുക്കുന്നത്. ഇത്രയും പാത്രങ്ങൾ എങ്ങനെ കയ്യിൽ ബാലൻസ് ചെയ്യുന്നു എന്നതാണ് അത്ഭുതം. ഒരു പാത്രം പോലും നിര തെറ്റുകയോ താഴെ വീഴുകയോ ചെയ്യുന്നില്ല.

ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിൽ വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഈ വെയിറ്റർ പ്രൊഡക്ടിവിറ്റിയാണ് നമുക്കാവശ്യം എന്ന് കുറിച്ച അദ്ദേഹം ഇതൊരു ഒളിമ്പിക് കായികയിനമായി കണക്കാക്കുകയാണെങ്കിൽ ഇദ്ദേഹത്തിന് തീർച്ചയായും ഗോൾഡ് മെഡൽ ലഭിക്കും എന്നും കൂട്ടിച്ചേർക്കുന്നു.

Advertising
Advertising

ഇതുവരെ ട്വിറ്ററിൽ മാത്രം പത്ത് ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടു. ഇദ്ദേഹമൊരു ജീനിയസാണെന്നും എഞ്ചിനീയറുടെ കഴിവുകളാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നതെന്നുമാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചിരിക്കുന്ന കമന്റുകൾ

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News