'വാണിജ്യബന്ധം തുടരുന്നതില്‍ തടസമില്ല': ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ. ഇന്ത്യക്കാർക്ക് അഫ്ഗാനിൽ തന്നെ സമാധാനമായി തുടരാം. ഇന്ത്യയുമായി സാംസ്കാരിക വാണിജ്യബന്ധം തുടരുന്നതിൽ തടസമില്ലെന്നും താലിബാൻ വക്താവ് അറിയിച്ചു.

Update: 2021-08-30 05:55 GMT
Editor : rishad | By : Web Desk
Advertising

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ. ഇന്ത്യക്കാർക്ക് അഫ്ഗാനിൽ തന്നെ സമാധാനമായി തുടരാം. ഇന്ത്യയുമായി സാംസ്കാരിക വാണിജ്യബന്ധം തുടരുന്നതിൽ തടസമില്ലെന്നും താലിബാൻ വക്താവ് അറിയിച്ചു. 

നേരത്തെ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഉണ്ടായിരുന്നത്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്ത്യയുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതിനിടെയാണ് താലിബാന്റെ പ്രസ്താവന. എന്നാല്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും നിലവിൽ താലിബാന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​ താലിബാന്‍ നിര്‍ത്തിവെച്ച കാര്യം വ്യക്തമാക്കിയത്.

അതേസമയം കാബൂളിൽ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദൗത്യത്തിൽ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു

അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ സേനാ പിന്മാറ്റം ഊർജിതമാക്കി. അമേരിക്കൻ സൈന്യം വിടുന്നതോടെ സർക്കാർ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് താലിബാൻ. അഫ്ഗാനിസ്ഥാനിൽ ഗായകനെ വെടിവെച്ചുകൊന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News