വഖഫ് നിയമഭേദഗതി: 'മുസ്‌ലിം മതാചാരങ്ങളിലേക്ക് സർക്കാർ കടന്നുകയറ്റത്തിന് വഴിവെക്കും'; സുപ്രിംകോടതിയെ സമീപിച്ച് ആർജെഡി

വഖഫ് ഭേദഗതിക്കെതിരെ സുപ്രിംകോടതിയിൽ എത്തുന്ന 14ാമത്തെ ഹരജിയാണിത്

Update: 2025-04-08 04:26 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി :വഖഫ് നിയമ ഭേദഗതിക്കെതിരെ ആർജെഡിയും സുപ്രിം കോടതിയെ സമീപിച്ചു. എംപിമാരായ മനോജ് ഝാ,ഫയാസ് അഹമ്മദ് എന്നിവരാണ് ഹരജി നൽകിയത്. ബില്ല് ഭരണഘടന വിരുദ്ധമെന്നും മുസ്‍ലിം മതപരമായ കാര്യങ്ങളിലേക്ക്‌ അമിതമായ സർക്കാർ കടന്നു കയറ്റത്തിന് വഴിവെക്കുമെന്നും  ഹരജിയിൽ പറയുന്നു. 

വഖഫ് ഭേദഗതിക്ക്‌ എതിരെ സുപ്രീം കോടതിയിൽ എത്തുന്ന 14മത്തെ ഹരജിയാണിത്.മുസ്‌ലിം ലീഗ്,മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, എപിസിആര്‍,സമസ്ത,ഡിഎംകെ തുടങ്ങിയവരാണ് കോടതിയിൽ ഹരജി നൽകിയത് .

മുസ്‌ലിം ലീഗിനുവേണ്ടി ഇന്നലെ കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകന്‍ കപില്‍ സിബൽ ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പിൽ ആവശ്യപ്പെട്ടിരുന്നു. അതിൽ കോടതി തീരുമാനം ഇന്ന് ഉണ്ടായേക്കും.

Advertising
Advertising

അതേസമയം, ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവും തുടരുകയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News