പോക്കറ്റ് കാലിയാകില്ല; എന്താണ് 'നേക്കഡ് ഫ്ലൈയിംഗ്'?

കുറച്ചു കാലങ്ങളായി ഈ യാത്രാരീതി ജനപ്രിയവും ബുദ്ധിപരവുമായ ഒരു യാത്രാ മാർഗമായി മാറിയിരിക്കുന്നു

Update: 2025-06-16 05:42 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: 'നേക്കഡ് ഫ്ലൈയിംഗ്' എന്ന് കേട്ടിട്ടുണ്ടോ? കേട്ടിട്ട് നഗ്നയോട്ടം പോലെ എന്തോ ഒന്നാണെന്ന് കരുതിയതെങ്കിൽ തെറ്റി. വിമാന യാത്രകളിലെ പുതിയ തരംഗമായി മാറിയ ഒരു യാത്രാരീതിയാണ് 'നേക്കഡ് ഫ്ലൈയിംഗ്'. പരമാവധി കുറഞ്ഞ ലഗേജുമായി യാത്ര ചെയ്യുന്നതിനെയാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

ഒരു യാത്രക്കാരൻ വിമാനത്തിന്‍റെ ക്യാബിനിൽ സൂക്ഷിക്കാൻ കഴിയുന്നത്ര ചെറിയ ബാഗുമായി യാത്ര ചെയ്യുമ്പോൾ അതിനെ 'നേക്കഡ് ഫ്ലൈയിംഗ്' എന്ന് വിളിക്കുന്നു. യാത്രയ്ക്ക് ആവശ്യമായ അവശ്യവസ്തുക്കൾ മാത്രം കരുതി യാത്രക്കാർക്ക് ഭാരം കുറഞ്ഞതും വേഗത്തിലുള്ളതും കൂടുതൽ സുഖകരവുമായ യാത്ര ചെയ്യാൻ നേക്കഡ് ഫ്ലൈയിംഗ് സഹായിക്കുന്നു. കുറച്ചു കാലങ്ങളായി ഈ യാത്രാരീതി ജനപ്രിയവും ബുദ്ധിപരവുമായ ഒരു യാത്രാ മാർഗമായി മാറിയിരിക്കുന്നു.

Advertising
Advertising

നേക്കഡ് ഫ്ലൈയിംഗ് കൊണ്ടുള്ള ഗുണങ്ങൾ

1. നേക്കഡ് ഫ്ലൈയിംഗ് യാത്രക്കാർക്ക് ചെക്ക്-ഇൻ കൗണ്ടറുകളിലെ നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരുന്നില്ല

2. ലാൻഡിംഗിന് ശേഷം, അവർക്ക് നേരിട്ട് വിമാനത്താവളത്തിന് പുറത്തേക്ക് വരാനും കൺവെയർ ബെൽറ്റിൽ നിൽക്കുന്നത് ഒഴിവാക്കാനും കഴിയും

3. കുറച്ച് ലഗേജ് കൊണ്ടുപോകുന്നത് നിങ്ങൾക്ക് സ്വതന്ത്രമായി നടക്കാനും വിമാനത്താവളത്തിൽ ഭാരമുള്ള ബാഗുകൾ വലിച്ചിഴയ്ക്കുന്നതിന്റെ സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.

4.അധിക ലഗേജുകൾ കൊണ്ടുപോകുന്നതിന് ടാക്സികളെയും ആശ്രയിക്കേണ്ടി വരില്ല.

കൂടാതെ എയര്‍ലൈനുകള്‍ യാത്രികരുടെ ലഗേജ് ഫീ ഇനത്തില്‍ മാത്രം 2023ല്‍ 33 ബില്യണ്‍ ഡോളറാണ്(ഏകദേശം 2.90 ലക്ഷം കോടി രൂപ) നേടിയത്. അധിക ഭാരം ഒഴിവാക്കുന്നതു വഴി ഈ അധിക തുക നല്‍കുന്ന രീതിയും യാത്രികര്‍ക്ക് ഒഴിവാക്കാനാവും. അതുവഴി പണചെലവ് കുറയ്ക്കാനാകും. ഇക്കാലത്ത്, പലരും - പ്രത്യേകിച്ച് ബിസിനസ് യാത്രക്കാരും ചെറിയ യാത്രകൾ പോകുന്നവരും നേക്കഡ് ഫ്ലൈയിംഗ് നടത്താൻ ആഗ്രഹിക്കുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News