Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: വന്യജീവി ആക്രമണ പ്രതിരോധനത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ മൗനം പാലിച്ച് കേന്ദ്രം. 620 കോടി രൂപയുടെ പ്രത്യേക സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. സാമ്പത്തിക വർഷത്തിൽ 11.31 കോടി രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഇത് വന്യമൃഗ സംഘർഷ സാഹചര്യങ്ങളിൽ വിനിയോഗിക്കാൻ കൂടി ഉള്ളതാണെന്നും പറഞ്ഞാണ് കേന്ദ്രം ഒഴിഞ്ഞുമാറിയത്. ഡീൻകുര്യാക്കോസ് എംപിയുടെ ചോദ്യത്തോടായിരുന്നു വനം മന്ത്രി ഭൂപേന്ദ്രയാദവിന്റെ മറുപടി.
വാർത്ത കാണാം: