പാർലമെന്‍റില്‍ നിയമം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മാത്രമായിരുന്നില്ല സമരമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു

Update: 2021-11-19 06:31 GMT

പാർലമെന്‍റില്‍ നിയമം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച. 700 പേർക്കാണ് ഈ സമരത്തിൽ ജീവൻ നഷ്ടമായത്. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മാത്രമായിരുന്നില്ല സമരമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.

"2020 ജൂണിൽ ഓർഡിനൻസുകളായി കൊണ്ടുവന്ന മൂന്ന് കർഷക വിരുദ്ധ, കോർപ്പറേറ്റ് അനുകൂല കറുത്ത നിയമങ്ങളും റദ്ദാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം പ്രധാനമന്ത്രി ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ പ്രഖ്യാപിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാർലമെന്‍ററി നടപടിക്രമങ്ങളിലൂടെ പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കും'' എസ്.കെ.എം പ്രസ്താവനയില്‍ പറഞ്ഞു. 

Advertising
Advertising



താങ്ങുവിലയിൽ മാത്രമല്ല, മറ്റ് വിഷയങ്ങളും കർഷകരുമായി കേന്ദ്രം ചർച്ച ചെയ്യണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് ട്വിറ്ററിൽ കുറിച്ചു. പാർലമെന്‍റില്‍ നിയമം പിൻവലിക്കുന്നവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. പാർലമെന്‍റില്‍ നിയമങ്ങൾ പിൻവലിച്ച ശേഷമേ സമരവും പിന്‍വലിക്കൂ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ല .താങ്ങുവിലയിൽ മാത്രമല്ല, മറ്റ് വിഷയങ്ങളും കർഷകരുമായി ചർച്ച ചെയ്യുമെന്നും ടികായത്ത് പറഞ്ഞു.''മോദി സർക്കാരിന്‍റെ ഗ്രാഫ് താഴുകയും അവരുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യുന്ന രീതി കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം തെരഞ്ഞെടുപ്പ് ഗിമ്മിക്ക് ആണെന്ന് തോന്നുന്നു. കമ്പനികളുടെ സമ്മർദത്തിന് വഴങ്ങി അവര്‍ക്കു നേട്ടമുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും'' ടികായത്ത് പറഞ്ഞു.  

ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. കർഷകരുടെ ഉന്നമനം മാത്രം ലക്ഷ്യമിട്ടാണ് നിയമങ്ങൾ കൊണ്ടുവന്നത്. എന്നാൽ ഒരു വിഭാഗത്തെ വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ല .കർഷകരോട് ക്ഷമ ചോദിക്കുന്നുവെന്നും അവരെ വേദനിപ്പിക്കാതിരിക്കാനാണ് തീരുമാനമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നും മോദി കർഷകരോട് അഭ്യർഥിച്ചിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News