Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: യാത്രയ്ക്കിടെ പഴ്‌സ് മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് ട്രെയിനിലെ എസി കോച്ചിന്റെ ജനൽചില്ല് അടിച്ചു തകർത്ത് യുവതി. സഹയാത്രികർ തടഞ്ഞെങ്കിലും അസ്വസ്ഥയായ യുവതി കമ്പാർട്ടുമെന്റിന്റെ ജനൽച്ചില്ല് അടിച്ച് തകർക്കുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
..ये महिला मानसिक तौर से अस्वस्थ प्रतीत हो रही है! अव्वल तो अपने सामान-पर्स की हिफ़ाज़त की प्राथमिक ज़िम्मेदारी यात्री की ही होती है, लापरवाही से पर्स खो गया तो भी ट्रेन की खिड़की तोड़ने का क्या तुक! इस अहमक हरकत की वजह से इस महिला ने पर्स में रखी रकम से अधिक का नुक़सान सार्वजनिक… pic.twitter.com/FYgzhXRgaN
— Gyanendra Shukla (@gyanu999) October 30, 2025
യാത്രയ്ക്കിടെ സ്ത്രീയുടെ പഴ്സ് മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെയിൽവേ ജീവനക്കാരിൽ നിന്നും അധികാരികളിൽ നിന്നും സഹായം ലഭിക്കാത്തതിൽ കുപിതയായാണ് അവർ ട്രെയിനിന്റെ ജനാലയിൽ തന്റെ ദേഷ്യം തീർക്കാൻ ശ്രമിച്ചത്. പ്ലാറ്റ്‌ഫോമിലെ യാത്രക്കാർ അവിശ്വസനീയമായി നോക്കി നിൽക്കുന്നതും തകർക്കുന്ന സമയത്ത് സ്വന്തം എന്ന് കരുതപ്പെടുന്ന ഒരു കുഞ്ഞ് യുവതിയുടെ അരികിൽ ഇരിക്കുന്നതായും വിഡിയോയിൽ കാണാം.
വിഡിയോ വൈറലായതിനെ തുടർന്ന് യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് വന്നു. 'ഇത് അതിരുകടന്നതാണ്' എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടപ്പോൾ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടാണ് യുവതി അങ്ങനെ പെരുമാറിയതെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ വൈറലായ വിഡിയോയോട് ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.