ടിക് ടോക്കില്‍ വൈറലായ പാചകക്കുറിപ്പ് പരീക്ഷിച്ചു; മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പൊള്ളല്‍

ഇനി ഒരിക്കലും മുട്ട കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തുവെന്ന് യുവതി

Update: 2023-05-31 04:20 GMT
Editor : Lissy P | By : Web Desk

ടിക് ടോക്കിൽ വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിക്ക് ഗുരുതമായി പൊള്ളലേറ്റു. മൈക്രോവേവ് ഓവനിൽ മുട്ട പാകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചാണ് യുവതിയുടെ മുഖത്താണ് ഗുരുതരമായി പൊള്ളലേറ്റത്. 37 കാരിയായ ഷാഫിയ ബഷീറിനാണ് പൊള്ളലേറ്റത്.

ഒരു മഗ്ഗിൽ തിളച്ച വെള്ളമെടുത്ത് അതിൽ മുട്ടയെടുത്ത് മൈക്രോവേവിൽ വെക്കുന്നതായിരുന്നു ആ പാചക രീതി. ഏതാനും മിനിറ്റുകൾ മുട്ട മൈക്രോവേവിൽ വെച്ച ശേഷം തണുത്ത സ്പൂൺ കൊണ്ട് പൊളിക്കാൻ നോക്കിയപ്പോൾ അത് പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തിന്റെ വലുതു ഭാഗത്താണ് യുവതിക്ക് പൊള്ളലേറ്റത്.

Advertising
Advertising

അപകടത്തിന് ശേഷം സഹിക്കാൻ കഴിയാത്ത വേദനയാണെന്നും ഇനിയാർക്കും ഇത്തരം അപകടം സംഭവിക്കരുതെന്നും യുവതി പറയുന്നു. സോഷ്യൽമീഡിയയിൽ വൈറലായ ഇത്തരം ട്രെൻഡുകൾ പിന്തുടരുന്നത് അപകടമാണെന്നും യുവതി മുന്നറിയിപ്പ് നൽകുന്നു. മുഖത്തെ പൊള്ളലിന് ശമനമുണ്ടെന്നും ഭാഗ്യത്തിന് വലിയ മുറിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഷാഫിയ പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. സംഭവത്തിന് ശേഷം താൻ പേടിച്ചുപോയെന്നും ഇനി ഒരിക്കലും മുട്ട കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തുവെന്നും ഫാബിയ ബഷീർ പറഞ്ഞു.

അതേസമയം, മുട്ട മൈക്രോവേവിൽ പാചകം ചെയ്യുന്നത് അപകടമാണെന്നും മുട്ട പൊട്ടിത്തെറിക്കുമെന്ന് ഓവനുകളിൽ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News