’സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച വിജയ് ഷാ എന്റെ പാർട്ടിയിലായിരുന്നെങ്കിൽ ആജീവനാന്തം പുറത്താക്കുമായിരുന്നു' ; കേന്ദ്രമന്ത്രി ചിരാ​ഗ് പസ്വാൻ

സൈന്യം ഉള്ളത് കൊണ്ടാണ് നമ്മൾ നില നിൽക്കുന്നത്, സൈന്യത്തിനെതിരേയുള്ള ഏതൊരു അഭിപ്രായവും വെച്ച് പൊറുപ്പിക്കാനാവില്ലെന്നും ചിരാ​ഗ് പസ്വാൻ പറഞ്ഞു.

Update: 2025-05-20 11:16 GMT

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി ചിരാ​ഗ് പസ്വാൻ. ’വിജയ് ഷാ എന്റെ പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ അദ്ധേഹത്തെ ഞാൻ പുറത്താക്കുമായിരുന്നു ,‌ സൈന്യം ഉള്ളത് കൊണ്ടാണ് നമ്മൾ നില നിൽക്കുന്നത്, സൈന്യത്തിനെതിരേയുള്ള ഏതൊരു അഭിപ്രായവും വെച്ച് പൊറുപ്പിക്കാനാവില്ലെന്നും ’ ചിരാ​ഗ് പസ്വാൻ പറഞ്ഞു.

ഷായ്ക്കെതിരെ സുപ്രിം കോടതിയുടെ രൂക്ഷ വിമർശനം ഉയരുന്നതിനിടേയാണ് ബിജെപി സഖ്യകക്ഷികളുടെ അഭിപ്രായം ഉയരുന്നത്.വൻ വിവാദങ്ങൾക്കിടയിലും വിജയ് ഷായെ പുറത്താക്കണമെന്ന കോൺ​ഗ്രസിന്റെ ആവശ്യം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തള്ളി.

Advertising
Advertising

കഴിഞ്ഞയാഴ്ച്ച നടന്ന ഒരു പൊതുപരിപാടിയിൽ വിജയ് ഷാ സോഫിയ ഖുറേഷിയെ ’ഭീകരരുടെ സഹോദരി’ എന്നു വിളിക്കുകയും,പാകിസ്താനിൽ താമസിക്കുന്നവരുടെ അതേ സമുദായത്തിൽ പെട്ട ഒരു സ്ത്രീയെ പ്രതികാരം ചെയ്യൻ മോദിജി അയച്ചു എന്നുമായിരുന്നു ബിജെപി മന്ത്രിയുടെ പ്രസ്താവന.

ഇതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് രാജ്യത്ത് ഉയര്‍ന്നത്. ശേഷം മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു, രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ലംഘിക്കാൻ ശ്രമിച്ചു, എന്നീ കുറ്റങ്ങളായിരുന്നു കണ്ടെത്തിയത്.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News