താഴെ വീണ കാമറ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 23 കാരി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

ആറ് മണിക്കൂര്‍ കൊണ്ടാണ് മൃതദേഹം പുറത്തെടുത്തത്

Update: 2024-03-10 13:43 GMT
Editor : ദിവ്യ വി | By : Web Desk

വിജയവാഡ: ആന്ധ്രാപ്രദേശ് സ്വദേശിനിയായ വനിതാ ഡോക്ടര്‍ ആസ്‌ട്രേലിയയില്‍ ട്രക്കിങ്ങിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള വെമുരു ഉജ്വല എന്ന 23 കാരിക്കാണ് ദാരുണമരണം.

സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കിങ്ങിനായി ഗോള്‍ഡ് കോസ്റ്റിലെ ലാമിങ്ടണ്‍ നാഷനല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു വെമുരു. താഴെ വീണ കാമറ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ 20 മീറ്ററിലധികം താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.

ആറ് മണിക്കൂര്‍ കൊണ്ടാണ് മൃതദേഹം പുറത്തെടുത്തത്. ഉജ്വലയുടെ മാതാപിതാക്കളായ വെമുരു വെങ്കിടേശ്വര റാവുവും വെമുരു മൈഥിലിയും കുറച്ച് വര്‍ഷങ്ങളായി ആസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയിരുന്നു.

ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ബോണ്ട് സര്‍വകലാശാലയില്‍നിന്നാണ് ഉജ്വല എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ബ്രിസ്‌ബെയ്‌നിലെ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News