ബിഹാറിൽ 15കാരിയെ യുവാവ് വെടിവച്ചു

വെടിവച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Update: 2022-08-18 03:18 GMT

ബിഹാർ തലസ്ഥാനമായ പട്നയിൽ 15കാരിയെ യുവാവ് വെടിവച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി വെന്റിലേറ്ററിലാണ്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിവച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പട്നയിലെ ബൈപാസ് പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. ഒരു കവറിൽ തോക്കുമായെത്തിയ യുവാവ് വഴിയിൽ കാത്തുനിൽക്കുന്നതും പിന്നാലെ പെൺകുട്ടി കടന്നു വരുന്നതും ദൃശ്യങ്ങളിൽ കാണാം.

ഈ സമയം പെൺകുട്ടിയെ പിന്തുടരുന്ന പ്രതി കവറിൽ നിന്ന് തോക്കെടുത്ത് തൊട്ടടുത്ത് വച്ച് കഴുത്തിൽ വെടിയുതിർക്കുന്നതും ഓടി രക്ഷപെടുന്നതും വീഡിയോയിൽ കാണാം.

Advertising
Advertising

വെടിയേറ്റു വീണ പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ പിടികൂടിയിട്ടില്ല.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News