ട്രാഫിക് പൊലീസ് പിടിച്ചപ്പോള്‍ കാമുകിയെ ബൈക്കില്‍ നിന്നും തള്ളിയിട്ട് യുവാവിന്‍റെ പരക്കംപാച്ചില്‍; വീഡിയോ

റോഡില്‍ വീണ പെണ്‍കുട്ടിയെ ട്രാഫിക് പൊലീസ് താങ്ങിയെടുത്തു കൊണ്ടുപോകുന്നതും കാണാം

Update: 2023-08-14 07:39 GMT
Editor : Jaisy Thomas | By : Web Desk

വീഡിയോയില്‍ നിന്ന്

കൊല്‍ക്കൊത്ത: ബൈക്ക് യാത്രികനായ യുവാവ് കാമുകിയെ നടുറോഡിൽ നിന്ന് വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവത്തിന്‍റെ കൃത്യമായ തിയതിയും സ്ഥലവും അറിയില്ലെങ്കിലും പശ്ചിമബംഗാളിലാണെന്നാണ് അനുമാനം. ട്രാഫിക് പൊലീസ് പിടിക്കുമെന്നായപ്പോള്‍ പിന്നിലിരുന്ന കാമുകിയെ റോഡില്‍ തള്ളിയിട്ട് രക്ഷപ്പെടുകയാണ് യുവാവ്.

അഭിഷേക് ആനന്ദ് എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ''നമ്മുടെ ജീവിതത്തില്‍ പലരും വരും പോകും. ഒരു പെണ്‍കുട്ടി ഒരിക്കലും ബ്രേക്കപ്പാകാന്‍ വൈകരുത്. പിഴ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഈ യുവാവ് കാമുകിയെ ബൈക്കില്‍ നിന്നും തള്ളിയിട്ടിരിക്കുകയാണ്'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. റെഡ് സിഗ്നല്‍ യുവാവ് ബൈക്ക് നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. രണ്ടു പേരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായിരുന്നു. ഇത് കണ്ട ട്രാഫിക് പൊലീസ് ഇവരെ പിടികൂടി. യുവാവ് കാമുകിയെ നടുറോഡിൽ തള്ളിയിട്ട് ബൈക്ക് ഓടിച്ചു പോകുന്നതാണ് വീഡിയോയിലുള്ളത്. റോഡില്‍ വീണ പെണ്‍കുട്ടിയെ ട്രാഫിക് പൊലീസ് താങ്ങിയെടുത്തു കൊണ്ടുപോകുന്നതും കാണാം. 

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News