സൈകോവ്-ഡി ഒക്ടോബറോടെ പ്രതിമാസം ഒരു കോടി ഡോസുകൾ നല്‍കുമെന്ന് കമ്പനി
ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) വെള്ളിയാഴ്ചയാണ് അടിയന്തര ഉപയോഗ അനുമതി നൽകിയത്
Update: 2021-08-21 10:08 GMT
സൈഡസ് കാഡിലയുടെ സൂചിരഹിത വാക്സിന്‍ കോവിഡ് വാക്സിൻ സൈകോവ്-ഡി ഒക്ടോബറോടെ പ്രതിമാസം ഒരു കോടി ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് കമ്പനി. ഡിസംബർ-ജനുവരി മാസത്തോടെ മൂന്ന്-അഞ്ച് കോടി ഡോസുകൾ ഉത്പാദിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഉൽപാദന സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ച് മറ്റ് കമ്പനികളുമായി സൈഡസ് കാഡില ചർച്ചയിലാണ്. 12 വയസുമുതലുള്ളവർക്ക് സൈകോവ്-ഡി നൽകാനാവും. ഒരാള്‍ക്ക് മൂന്ന് ഡോസാണ് നൽകേണ്ടത്. ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) വെള്ളിയാഴ്ചയാണ് അടിയന്തര ഉപയോഗ അനുമതി നൽകിയത്. അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിനാണ് കമ്പനി അപേക്ഷ സമർപ്പിച്ചത്. ഇന്ത്യയിൽ അൻപത് സെന്റ്റുകളിലാണ് മരുന്നിന്റെൈ ക്ലിനിക്കൽ പരീ ക്ഷണം നടത്തിയത്. കോവിഡിനെതിരേയുള്ള ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്സിനാണ് സൈകോവ്-ഡി.