ഫ്ലോറിഡ വിമാനത്താവളത്തില്‍ വെടിവെപ്പ്: ‍5 പേര്‍ കൊല്ലപ്പെട്ടു

Update: 2017-03-07 12:34 GMT
ഫ്ലോറിഡ വിമാനത്താവളത്തില്‍ വെടിവെപ്പ്: ‍5 പേര്‍ കൊല്ലപ്പെട്ടു

ഒമ്പത് പേര്‍ക്ക് പരിക്ക്; അക്രമി പൊലീസ് പിടിയില്‍

അമേരിക്കയിലെ ഫ്ലോറിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഒമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെന്ന് കരുതുന്ന ഒരാളെ സുരക്ഷാ വിഭാഗം പിടികൂടിയിട്ടുണ്ട്.

ഫ്ലോറിഡയിലെ ഫോര്‍ട് ലോഡര്‍ ഡെയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തോക്ക് ധാരി വെടിവെപ്പ് നടത്തിയത്. രണ്ടാം ടെര്‍മിനലിലെ ബാഗേജുകള്‍ പരിശോധിക്കുന്നിടത്തുവെച്ചാണ് വെടിവെപ്പ് ഉണ്ടായത്. പരിഭ്രാന്തരായ 100 കണക്കിന് ആളുകള്‍ റണ്‍വേയില്‍ തന്നെ നിന്നു. വൈറ്റ് ഹൌസ് മുന്‍ വക്താവ് അരി ഫ്ലയ്സ്ചറും സംഭവം നടക്കുമ്പോള്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. താനും സ്ഥലത്തുണ്ടായിരുന്നതായും വെടിപൊട്ടിയപ്പോള്‍ എല്ലാവരും ഓടിയതായും അദ്ദേഹം ട്വീറ്ററില് കുറിച്ചു. സംഭവത്തിന് ശേഷം കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.

വെടിവെപ്പ് ഉണ്ടായതിന് ശേഷം താല്കാലികമായി വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Writer - വർധ സബസ്വരി

Contributor

Editor - വർധ സബസ്വരി

Contributor

Khasida - വർധ സബസ്വരി

Contributor

Similar News