കോംഗോയിലെ സമാധാന സേനാംഗങ്ങള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് യുഎന്‍

Update: 2017-04-16 01:37 GMT
Editor : admin
കോംഗോയിലെ സമാധാന സേനാംഗങ്ങള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് യുഎന്‍
Advertising

കോംഗോയിലെ സമാധാന സേന പ്രവര്‍ത്തകര്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭ.

കോംഗോയിലെ സമാധാന സേന പ്രവര്‍ത്തകര്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭ. ഇത് സംബന്ധിച്ച പരാതി താന്‍സാനിയന്‍ സര്‍ക്കാര്‍ അന്വേഷിക്കും. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു.

കോംഗോയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ഐക്യരാഷ്ട്ര സഭ നിയോഗിച്ച താന്‍സാനിയന്‍ സമാധാന സേനാംഗങ്ങള്‍ക്കെതിരെയാണ് പരാതി. വടക്ക് കിഴക്കന്‍ ഗ്രാമമായ മാവിവിയില്‍ വെച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന 11 പേരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. പീഡനത്തിനിരയായ 11 പേരില്‍ ആറ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. യുനിസെഫിന്റെ സംരക്ഷണത്തിലാണ് ഇവരിപ്പോള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റാരോപിതരായവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്നും ഐക്യരാഷ്ട്ര സഭ വക്താവ് അറിയിച്ചു. അന്വേഷണത്തിനായി താന്‍സാനിയന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോംഗോയിലെത്തി അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കും. അതേ സമയം ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇന്റേര്‍ണല്‍ ഓവര്‍സൈറ്റ് സര്‍വീസസുമായി ചേര്‍ന്ന് അന്വേഷണം നടത്താനും യുഎന്‍ താന്‍സാനിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News