ഐ.എസ് ഭീകരരെ തുരത്താന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചതായി റിപ്പോര്‍‌ട്ട്

Update: 2017-04-26 16:42 GMT
ഐ.എസ് ഭീകരരെ തുരത്താന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചതായി റിപ്പോര്‍‌ട്ട്

ഞായറാഴ്ചയാണ് പാല്‍മൈറയുടെ നിയന്ത്രണം ഐ എസ് വീണ്ടും പിടിച്ചെടുത്തത്. ഇതോടെ മേഖല സാക്ഷ്യം വഹിക്കുന്നത് രൂക്ഷമായ പോരാട്ടത്തിനാണ്

സിറിയയിലെ പൈതൃക നഗരമായ പാല്‍മിറയില്‍ റഷ്യന്‍ സൈനിക കേന്ദ്രം ഐ എസ് പിടിച്ചെടുത്തു. ഇതിനിടെ ഐഎസ് ഭീകരരെ തുരത്താന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചതായാണ് റിപ്പോര്‍‌ട്ട്. ആക്രമണത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്കു പരിക്കേറ്റതായും അമഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയാണ് പാല്‍മൈറയുടെ നിയന്ത്രണം ഐ എസ് വീണ്ടും പിടിച്ചെടുത്തത്. ഇതോടെ മേഖല സാക്ഷ്യം വഹിക്കുന്നത് രൂക്ഷമായ പോരാട്ടത്തിനാണ്. സര്‍ക്കാര്‍സേനയും റഷ്യന്‍സേനയും ഒന്നിച്ചായിരുന്നു ആക്രമണം. ആക്രമണം തുടരന്നതനിനിടെ റഷ്യന്‍ സൈനിക കേന്ദ്രം ഐ.എസ് ഭീകരര്‍ പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ഐ.എസിനെ തുരത്താല്‍ വിഷവാതകം ഉപയോഗിച്ചത്. ഇക്കാര്യം പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷ വാതക പ്രയോഗത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും സാധാരണക്കാരുണ്ടെന്നാണ് സൂചന.

നഗരത്തിന്റെ മധ്യ ഭാഗത്ത് സൈന്യവും ഐഎസും ശക്തമായ പോരാട്ടം തുടരുകയാണ്. ആശുപത്രികള്‍ അടക്കമുള്ളവയുടെ നിയന്ത്രണം ഭീകരര്‍ ഏറ്റെടുത്തു. ഐ എസിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ 50ലേറെ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അലപ്പോയില്‍ വെടിനിര്‍ത്തല്‍ കരാറാകുന്നതോടെ പോരാട്ടം പൈല്‍മൈറയില്‍ രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News