ലേബര്‍ പാര്‍ട്ടി എംപിയെ വധിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Update: 2017-05-04 17:16 GMT
Editor : Sithara
ലേബര്‍ പാര്‍ട്ടി എംപിയെ വധിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ലേബര്‍ പാര്‍ട്ടി എംപി ആയിരുന്ന ജോ കോക്സിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി തോമസ് മെയര്‍ക്ക് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ലേബര്‍ പാര്‍ട്ടി എംപി ആയിരുന്ന ജോ കോക്സിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി തോമസ് മെയര്‍ക്ക് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധിക്കിടെ ഒരിക്കലും പരോളോ മറ്റ് ആനുകൂല്യങ്ങളോ നല്‍കി മെയറെ പുറത്തുപോകാന്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. ബ്രെക്സ്റ്റിന് ജനഹിത പരിശോധന നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ബ്രിട്ടനെ നടുക്കിയ കൊലപാതകം നടന്നത്.

ജോ കോക്സിനെ കൊലപ്പെടുത്തിയ സംഭവത്തെ ഭീകരമായ പ്രവൃത്തിയെന്നാണ് കോടതി വിശേഷിപ്പിച്ചത്. സ്വന്തം മണ്ഡലമായ ബ്രിസ്റ്റലില്‍ ജനങ്ങളുമായി സംവദിക്കാനെത്തിയ എംപിയെ തോമസ് മെയര്‍ മൂന്ന് തവണ വെടിവെച്ചുവെന്നും മരണം സംഭവിക്കുന്നത് വരെ കഠാര കൊണ്ട് കുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഭീകരവാദ വിരുദ്ധനിയമവും തോമസ് മെയര്‍ക്കെതിരെ ചുമത്തിയിരുന്നു. അറസ്റ്റിന് ശേഷം പ്രതിയുടെ വീട്ടില്‍ നിന്ന് നാസി അനുകൂല ലഘുലേഖകളും മറ്റും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനോടും കോടതി നടപടികളോടും നിര്‍വികാരനായി പ്രതികരിച്ച പ്രതി, അന്തിമ വിധിക്ക് ശേഷം സംസാരിക്കാനുണ്ടെന്ന് കോടതിയെ അറിയിച്ചെങ്കിലും അനുമതി ലഭിച്ചില്ല.

Advertising
Advertising

വിചാരണ സമയത്ത് തോമസ് മെയറിന് തന്‍റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അനുമതി നിഷേധിച്ചത്. രാജ്യസ്നേഹത്തിന്‍റെ പേരില്‍ ഉന്നത ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരുന്ന ബ്രിട്ടനെ ഒറ്റു കൊടുക്കുന്ന പ്രവൃത്തിയാണ് പ്രതി ചെയ്തതെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് അലന്‍ വിക്കി പറഞ്ഞു. തീവ്രനിലപാടുകള്‍ പിന്തുടര്‍ന്ന ആളായിരുന്നു പ്രതിയെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും പറഞ്ഞു. വെറുപ്പിന്‍റെ രാഷ്ട്രീയത്തിന്‍റെ ഇരയാണ് ജോ കോക്സെന്ന് ഭര്‍ത്താവ് ബ്രെന്‍റനും പ്രതികരിച്ചു. ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാടുകാരിയായിരുന്നു ജോ കോക്സ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News