നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ അമേരിക്ക പങ്കെടുക്കില്ല

Update: 2017-05-21 21:47 GMT
Editor : Ubaid
നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ അമേരിക്ക പങ്കെടുക്കില്ല

റെക്സ് ടില്ലേഴ്സണിന്റെ അസാന്നിധ്യത്തില്‍ അണ്ടര്‍ സെക്രട്ടറി ടോം ഷാനനാവും ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തില്‍ അമേരിക്കയെ പ്രതിനിധീകരിക്കുക

ബ്രസ്സല്‍സില്‍ അടുത്തമാസം നടക്കുന്ന നാറ്റോ സഖ്യരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പങ്കെടുക്കില്ല. ഇറ്റലിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് വിട്ടനില്‍ക്കുന്നതെന്നാണ് വിശദീകരണം. അതേസമയം ട്രംപിന്റെ നാറ്റോ വിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തില്‍ ടില്ലേഴ്സന്റെ അസാന്നിധ്യം ചര്‍ച്ചയാവുകയാണ്.

Advertising
Advertising

റെക്സ് ടില്ലേഴ്സണിന്റെ അസാന്നിധ്യത്തില്‍ അണ്ടര്‍ സെക്രട്ടറി ടോം ഷാനനാവും ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തില്‍ അമേരിക്കയെ പ്രതിനിധീകരിക്കുക. ഇതേസമയം ഇറ്റലിയിലെ സിസിലിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന റെക്സ് ടില്ലേഴ്സണ്‍ ഉച്ചകോടിക്ക് ശേഷം മോസ്കോയില്‍ എത്തി റഷ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ വിരുദ്ധ നിലപാട് സ്വീകരിച്ചത്. നാറ്റോ സഖ്യം കാലഹരണപ്പെട്ടതാണെന്നും പൊതു സുരക്ഷ ഫണ്ടിലേക്ക് സംഭാവന നല്‍കാത്ത അംഗരജ്യങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്പോള്‍ അമേരിക്ക പുനരാലോചന നടത്തുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. നാറ്റോയുമായുള്ള ബന്ധത്തില്‍ താല്‍പര്യം കാണിക്കാതിരുന്ന ട്രംപ് റഷ്യയുമായുള്ള സഹകരണം ശക്തമാക്കുന്നതില്‍ അതീവ താല്‍പര്യം കാണിക്കുകയും ചെയ്തു. അതേസമയം നാറ്റോ ആസ്ഥാനത്ത് നടന്ന അന്തരാഷ്ട സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നാറ്റോയ്ക്ക് അമേരിക്ക അചഞ്ചലമായ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News