ജര്‍മനിയില്‍ അഭയം തേടി അപേക്ഷ നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

Update: 2017-05-24 09:28 GMT
Editor : admin
ജര്‍മനിയില്‍ അഭയം തേടി അപേക്ഷ നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ജര്‍മനിയില്‍ അഭയം തേടി അപേക്ഷ നല്‍കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. എന്നാല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം കുറഞ്ഞു.

ജര്‍മനിയില്‍ അഭയം തേടി അപേക്ഷ നല്‍കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. എന്നാല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം കുറഞ്ഞതായി ആഭ്യന്തരമന്ത്രി പറഞ്ഞു.

അഭയം നല്‍കണമെന്നാവശ്യപ്പെട്ട് 181,000 അപേക്ഷകള്‍ ലഭിച്ചതായാണ് ജര്‍മനിയുടെ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 87 ശതമാനം അധികം വരും ഇത്. എന്നാല്‍ രേഖകളോ ഔദ്യോഗിക അപേക്ഷയോ ഇല്ലാതെ രാജ്യത്തെത്തുന്ന അഭയാര്‍ഥികള്‍ കുറഞ്ഞു. താല്‍ക്കാലി അഭയത്തിനപ്പുറം സ്ഥിര താമസമാക്കാന്‍ ആളുകള്‍ ഉദ്ദേശിക്കുന്നതാകാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

നാടുകടത്തപ്പെട്ടവരുടെയും സ്വയം തിരിച്ചുപോകുന്നവരുടെയും എണ്ണത്തിലും വര്‍ധനയുണ്ട്. ഈ വര്‍ഷം ഇതുവരെ ഇങ്ങനെ രാജ്യം വിട്ടവര്‍ 4, 500 പേരാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് രണ്ടായിരമായിരുന്നു. തുണീഷ്യന്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണ പ്രകാരം നിരവധിപേരെ തിരിച്ചയച്ചതായും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.

എന്നാല്‍ ജര്‍മനിയില്‍ ഇപ്പോഴും ആയിരക്കണക്കിനാളുകള്‍ എത്തിക്കൊണ്ടിരിക്കുന്നതായി ചാന്‍സലര്‍ ആംഗലെ മെര്‍കല്‍ പറഞ്ഞു. സിറിയയിലെ വെടിനിര്‍ത്തല്‍ അവര്‍ക്കിടയില്‍ സമാധാനം സൃഷ്ടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News