യൂറോപ്യന്‍ യൂണിയന് അറുപത് വയസ്സ്
യൂറോപ്പിനെ സമഗ്രപുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ യൂറേപ്യന്‍ യൂണിയന്‍ നേതാക്കള്‍ പരസ്‍പര ഐക്യപ്രസ്താവനയില്‍ ഒപ്പുവെച്ചു
യൂറോപ്യന്‍ യൂണിയന് അറുപത് വയസ്സ്. യൂറോപ്പിനെ സമഗ്രപുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ യൂറേപ്യന്‍ യൂണിയന്‍ നേതാക്കള്‍ പരസ്‍പര ഐക്യപ്രസ്താവനയില്‍ ഒപ്പുവെച്ചു. റോമില്‍ നടന്ന അറുപതാം വാര്‍ഷികത്തിലാണ് നേതാക്കള്‍ ഐക്യപ്രസ്താവനയില്‍ ഒപ്പുവെച്ചത്. പൌരന്മാരുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഇറ്റലിയുടെ തലസ്ഥാനമായ റോമിലായിരുന്നു യൂറോപ്യന്‍ യൂണിയന്റെ അറുപതാം വാര്‍ഷികാഘോഷം. 27 രാജ്യങ്ങളില്‍ നിന്നുളള നേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. സാമ്പത്തിക സുരക്ഷയില്‍ മുന്നോട്ടുപോയാല്‍ മാത്രമെ ജനപിന്തുണ നേടാന്‍ യൂണിയന് സാധിക്കൂവെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണ നല്‍കേണ്ടതുണ്ട്. നേതാക്കള്‍ ഒപ്പുവെച്ച ഉടമ്പടിയില്‍ അടുത്ത പത്തുവര്‍ഷത്തേക്കുളള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍റെ അതിര്‍ത്തി സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. യൂറോപ്യനെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ചെയ്യുമെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സിലര്‍ ആന്‍ഗെല മെര്‍ക്കല്‍ പറഞ്ഞു. യുവജനങ്ങളുടെ തൊഴില്‍ സുരക്ഷിതത്വത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി.