മര്‍ലിന്‍ മണ്‍റോയുടെ സ്വകാര്യ വസ്തുക്കള്‍ ലേലത്തിന്

Update: 2017-06-02 18:00 GMT
Editor : admin
മര്‍ലിന്‍ മണ്‍റോയുടെ സ്വകാര്യ വസ്തുക്കള്‍ ലേലത്തിന്

മണ്‍റോയുടെ സുഹൃത്തും അഭിനയ ഉപദേഷ്ടാവായിരുന്ന ലീ സ്ട്രാസ്ബെര്‍ഗിന്റെ പക്കലുണ്ടായിരുന്ന വസ്തുക്കളാണ് ലേലം ചെയ്യുന്നത്.

പ്രശസ്ത ഹോളിവുഡ് താരം മര്‍ലിന്‍ മണ്‍റോയുടെ സ്വകാര്യ വസ്തുക്കള്‍ ലേലത്തിന്. മണ്‍റോയുടെ സുഹൃത്തും അഭിനയ ഉപദേഷ്ടാവായിരുന്ന ലീ സ്ട്രാസ്ബെര്‍ഗിന്റെ പക്കലുണ്ടായിരുന്ന വസ്തുക്കളാണ് ലേലം ചെയ്യുന്നത്. നവംബറിലായിരിക്കും ലേലം നടക്കുക.

ലീ സ്ട്രാസ്ബെര്‍ഗിന്റെ പക്കലുണ്ടായിരുന്ന മണ്‍റോയുടെ കൈപ്പടയിലുള്ള കുറുപ്പുകളും ആഭരണങ്ങളുമടക്കമുള്ള വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ലോസ്‍ആഞ്ചല്‍സില്‍ നവംബര്‍ 19 നും ഇരുപതിനുമായിരിക്കും ലേലം. 4 മില്യണ്‍ ഡോളറോളം ലേലത്തിലൂടെ സമാഹരിക്കാമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ലിപ്സ്റ്റിക്കും ഷൂസും ബാഗുമടക്കം അഞ്ഞൂറോളം ചെറുതും വലുതുമായ വസ്തുക്കളാണ് ലേലത്തിലുള്ളത്.

ഒരു പ്ലാറ്റിനം ഡയമണ്ട് വാച്ചാണ് ലേല വസ്തുക്കളില്‍ ഏറ്റവും ശ്രദ്ദേയം. എട്ട് കോടി ഡോളറിലധികം തുക ഇതിന് മാത്രം ലഭിക്കുമെന്നാണ് കരുതുന്നത്. ലേലത്തിന് മുന്‍പായി ഇവ ലോസ്ആഞ്ചല്‍സും ലണ്ടനുമടക്കമുള്ള പ്രമുഖ നഗരങ്ങളില്‍ പ്രദര്‍ശനത്തിന് വെക്കും. 1962 ല്‍ 36-ആം വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ് മര്‍ലിന്‍ മണ്‍റോ ലോകത്തോട് വിട പറഞ്ഞത്. ഉറക്കഗുളികകള്‍ അമിതമായി കഴിച്ചതായിരുന്നു മരണ കാരണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News