ഈ പെണ്‍കുട്ടിക്ക് കഴുത്തിന് ചുറ്റുമാണ് നാക്ക്

Update: 2017-06-25 18:07 GMT
Editor : Jaisy
ഈ പെണ്‍കുട്ടിക്ക് കഴുത്തിന് ചുറ്റുമാണ് നാക്ക്

ലോകത്തിലെ ഏറ്റവും നീളമുള്ള നാക്ക് തന്റേതാണെന്നാണ് ഈ പെണ്‍കുട്ടി വിശ്വസിക്കുന്നത്

അല്ലെങ്കിലും പെണ്ണിന് കഴുത്തിന് ചുറ്റുമാ നാക്ക്...പെണ്‍കുട്ടികള്‍ തര്‍ക്കുത്തരം പറഞ്ഞാല്‍ അപ്പോള്‍ വരും വക അമ്മയുടെ വക കമന്റ്. നാക്കിന് നീളം കൂടിയിട്ടൊന്നുമല്ല ഈ പറച്ചിലെന്ന് നമുക്കും അറിയാം. എന്നാല്‍ ഫ്ലോറിഡ സ്വദേശിനിയായ ഗേര്‍കാരി ബ്രാച്ചോ ബ്ലീക്വറ്റ് എന്ന യുവതിയെ നോക്കി അവളുടെ അമ്മ ഇങ്ങിനെ പറഞ്ഞാല്‍ അവള്‍ ചിരിച്ചുകൊണ്ട് അവളുടെ നീളമുള്ള നാക്ക് നീട്ടിക്കാണിക്കും, അത്രക്കുണ്ട് നാവിന് നീളം. ലോകത്തിലെ ഏറ്റവും നീളമുള്ള നാക്ക് തന്റേതാണെന്നാണ് ഈ പെണ്‍കുട്ടി വിശ്വസിക്കുന്നത്.

ഇരുപതുകാരിയായ ഗേര്‍കാരി ഫ്ലോറിഡയിലെ ഒക്കല സ്വദേശിയാണ്. നാക്ക് നീട്ടി കൈമുട്ടില്‍ തൊടുക, കണ്ണില്‍ തൊടുക ഇതൊക്ക ഗേര്‍കാരിയുടെ നാക്ക് കൊണ്ടുള്ള കലാപരിപാടികളാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നാക്കിന് ഉടമയെന്ന വിശേഷണം നിക്ക് സ്റ്റോബലിനാണ്. 3.97 ആണ് ഇവരുടെ നാക്കിന്റെ നീളം. ഈ റെക്കോഡ് തകര്‍ക്കുകയാണ് ഗേര്‍കാരിയുടെ ലക്ഷ്യം.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News