ലുലു ഗ്രൂപ്പ് അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങി

Update: 2017-07-03 04:46 GMT
Editor : Sithara

ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം വൈ ഇന്‍റര്‍നാഷണല്‍ യുഎസ് എന്ന പേരില്‍ ന്യൂജെഴ്സിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം യുഎസ്സിലേക്കും വ്യാപിപ്പിച്ചു. ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം വൈ ഇന്‍റര്‍നാഷണല്‍ യുഎസ് എന്ന പേരില്‍ ന്യൂജെഴ്സിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ന്യൂജഴ്സിബെര്‍ജന്‍ കൗണ്ടിയിലെ ലിന്‍ഡ്ഹസറ്റ മേയര്‍ റോബര്‍ട്ട് ഗിയാന്‍ ജെറുസോയും എഡ്ജ്വാട്ടര്‍ മേയര്‍ മൈക്കല്‍ മക്പാര്‍ട്ട്ലാന്‍ഡും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സെലക്ട് യുഎസ്എ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് തുമ്മലപ്പള്ളി, ചൂസ് ന്യൂ ജഴ്സി സി.ഇ.ഒ മിഷെല്‍ബ്രൗണ്‍, ഉന്നത ഉദ്യോഗസ്ഥര്‍, അമേരിക്കന്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തിലെ പ്രമുഖര്‍ എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടര്‍ അഷ്റഫ്അലി, ലുലു ഡയറക്ടര്‍ അല്‍ത്താഫ്, വൈ ഇന്‍റര്‍നാഷണല്‍ യു.എസ്.റീജണല്‍ മാനേജര്‍ സ്കോട്വെര്‍ എന്നിവരും സംബന്ധിച്ചു.

Advertising
Advertising

രണ്ടു കോടി യു.എസ്. ഡോളറിന്റെ പ്രാരംഭ മുതല്‍ മുടക്കില്‍ ആരംഭിച്ച കേന്ദ്രം വടക്കേ അമേരിക്കയിലെ ഭക്ഷ്യ, ഭക്ഷേതര, ഫ്രോസണ്‍ ഉല്‍പന്നങ്ങള്‍ സംഭരിച്ച ശേഷം കയറ്റുമതി ചെയ്ത ലുലുഗ്രൂപ്പിന്റെ ഗള്‍ഫ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ലുലുഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിപണിയിലത്തെിക്കുകയാണ് ചെയ്യുക. അമേരിക്കയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതിലൂടെ ഗുണനിലവാരമുള്ള കൂടുതല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി പറഞ്ഞു.

ആദ്യഘട്ടത്തില്‍ 75 തൊഴിലവസരങ്ങളാണ് തദ്ദേശീയര്‍ക്ക് ലഭ്യമാകുന്നത്. പ്രവര്‍ത്തനം പൂര്‍ണ തോതിലാകുന്നതോടെ ഇരുനൂറോളം പുതിയ തൊഴിലവസരങ്ങളും ഉണ്ടാകും. വരും വര്‍ഷങ്ങളില്‍ അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും യൂസഫലി പറഞ്ഞു. 100 കോടി രൂപയുടെ വിറ്റുവരവാണ് ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ കേന്ദ്രത്തിലൂടെ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News