സിറിയയില്‍ തീവ്രവാദികളുടെ പിടിയിലുള്ള മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജപ്പാന്‍

Update: 2017-08-10 08:50 GMT
Editor : admin
സിറിയയില്‍ തീവ്രവാദികളുടെ പിടിയിലുള്ള മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജപ്പാന്‍

യസൂദയുടെ ചിത്രം കഴിഞ്ഞ ദിവസം സിറിയന്‍ തീവ്രവാദ സംഘടനയായ നുസ്റ ഫ്രണ്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ജപ്പാന്റെ പ്രതികരണം

സിറിയയില്‍ തീവ്രവാദികളുടെ പിടിയിലുള്ള ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ ജുംബൈ യസൂദയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജപ്പാന്‍. യസൂദയുടെ ചിത്രം കഴിഞ്ഞ ദിവസം സിറിയന്‍ തീവ്രവാദ സംഘടനയായ നുസ്റ ഫ്രണ്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ജപ്പാന്റെ പ്രതികരണം.

തന്നെ രക്ഷിക്കണെമന്ന് എഴുതിയ പോസ്റ്റര്‍ കയ്യില്‍ പിടിച്ചുകൊണ്ടുള്ള ജുംബൈ യസൂദയുടെ ഫോട്ടോ കഴിഞ്ഞ ദിവസം നുസ്റ ഫ്രണ്ട് പുറത്തുവിട്ടിരുന്നു. തനിക്ക് രക്ഷപ്പെടാനുള്ള അവസാന അവസരമാണിതെന്ന് ജാപ്പനീസ് ഭാഷയിലെഴുതിയ പോസ്റ്ററുമായി ഇരിക്കുന്ന യസൂദയുടെ ഫോട്ടോയാണ് ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടത്. ഫോട്ടോ പരിശോധിച്ചു വരികയാണെന്നു ജപ്പാന്‍ വിദേശകാര്യമന്ത്രി ഫ്യുമിയോ കിഷിദ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ജുംബൈ യസൂദ കുടുംബാംഗങ്ങള്‍ക്കും രാജ്യത്തിനുമുള്ള സന്ദേശം നല്‍കുന്ന വീഡിയോ നുസ്റ ഫ്രണ്ട് പുറത്തു വിട്ടിട്ടുണ്ട്. 2015 ജൂലൈയിലാണ് യസൂദയെ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ വര്‍ഷം രണ്ട് ജപ്പാന്‍കാരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News