ചൈനയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും; നൂറിലേറെ പേരെ കാണാതായി
കിഴക്കന്‍ ചൈനയിലാണ് ശക്തമായ മഴയും കാറ്റും
ചൈനയില്‍ പേമാരിയെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും. അപകടത്തില്‍ നിരവധി പേര്‍ ഒലിച്ചു പോയി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
കുത്തിയൊലിച്ചെത്തിയ മലവെള്ളം റോഡുകള്‍ തകര്‍ത്തു. കാണാതായത് നൂറിലേറെ പേരെ. കിഴക്കന്‍ ചൈനയിലാണ് ശക്തമായ മഴയും കാറ്റും. രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണിവിടെ. ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് ശക്തമായ മഴയെത്തുന്നത്. രണ്ടു ദിവസത്തിനിടെ അമ്പതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. രക്ഷാ പ്രവര്‍ത്തനത്തിടെ മൂന്ന് പേരും ഒഴുക്കില്‍ പെട്ടു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. വ്യാപക കൃഷി നാശമുണ്ടായി. മൂന്നൂറിലേറെ വീടുകള്‍ തകര്‍ന്നു. ആയിരങ്ങളെ വിവിധയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് സൂചന. തീര പ്രദേശത്തും ജാഗ്രതാ നിര്‍ദേശമുണ്ട്.