ഗ്രീസിലെ 80 അസ്തികൂടങ്ങളുള്ള കുഴിമാടം കണ്ടെത്തി

Update: 2017-11-03 08:44 GMT
Editor : Sithara
ഗ്രീസിലെ 80 അസ്തികൂടങ്ങളുള്ള കുഴിമാടം കണ്ടെത്തി
Advertising

ഏതെങ്കിലും കൂട്ടക്കുരുതിയുടെ ഇരകളുടേതാകും എന്നാണ് പുരാവസ്തുവിദഗ്ധരുടെ വിലയിരുത്തല്‍.

ഗ്രീസിലെ സെമിത്തേരിയില്‍നിന്ന് 80 അസ്തികൂടങ്ങളുള്ള കുഴിമാടം കണ്ടെത്തി. ഇരുമ്പ് ചങ്ങലകൊണ്ട് കൈ ബന്ധിച്ച രീതിയിലാണ് 80 അസ്തികൂടങ്ങളും കണ്ടെത്തിയത്. ഏതെങ്കിലും കൂട്ടക്കുരുതിയുടെ ഇരകളുടേതാകും അസ്ഥികൂടങ്ങളെന്നാണ് പുരാവസ്തുവിദഗ്ധരുടെ വിലയിരുത്തല്‍.

അസ്തികൂടങ്ങളെ സംബന്ധിച്ച് ഒരു വിവരവും വ്യക്തമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു. ഗ്രീസിലെ പുരാതനമായ ഫാലിറോണ്‍ ഡെല്‍റ്റ സെമിത്തേരിയുടെ പരിസരത്തുനിന്നാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ദേശീയ ഓപെറ ഹൌസിന്‍റെയും ലൈബ്രറിയുടേയും നിര്‍മാണത്തിന്‍റെ ഭാഗമായി ഭൂമി കുഴിച്ചപ്പോഴാണ് അസ്തികൂടങ്ങള്‍ ലഭിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News