സാര്‍ക് യോഗം പാകിസ്താനില്‍; രാജ്നാഥ് സിങ് പങ്കെടുക്കും

Update: 2017-11-08 11:51 GMT
Editor : Sithara
സാര്‍ക് യോഗം പാകിസ്താനില്‍; രാജ്നാഥ് സിങ് പങ്കെടുക്കും

ഇന്ത്യന്‍ മണ്ണില്‍‌ പാകിസ്താന്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം രാജ്നാഥ് സിങ് ഉന്നയിക്കും

സാര്‍ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗം അല്‍പസമയത്തിനകം പാകിസ്താനില്‍ ആരംഭിക്കും. ഇന്ത്യന്‍ മണ്ണില്‍‌ പാകിസ്താന്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സമ്മേളനത്തില്‍ ഉന്നയിക്കും. കശ്മീരിലടക്കം പാകിസ്താന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ലഭിക്കുന്ന അന്താരാഷ്ട്ര വേദി എന്ന നിലയിലായിരിക്കും ഇന്ത്യ സാര്‍ക് സമ്മേളനം ഉപയോഗിക്കുക. രാജ്നാഥ് സിങിന്റെ സന്ദർശനത്തിനെതിരെ പാകിസ്താനില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News