ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശവുമായി അമേരിക്കന്‍ അംബാസഡര്‍
വെസ്റ്റ് ബാങ്കില്‍ ഇസ്രായേലികള്‍ക്ക് ഒരു നിയമവും ഫലസ്തീനികള്‍ക്ക് മറ്റൊരു നിയമവുമെന്നതാണ് ഇസ്രായേലിന്റെ നിലപാട്. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇസ്രായേലിന് ഇരട്ടത്താപ്പാണെന്ന് ഇസ്രായേലിലെ അമേരിക്കന്‍ അംബാസഡര്‍ ഡാന്‍ ഷാര്‍പിയോ ആരോപിച്ചു.
ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശവുമായി അമേരിക്കന്‍ അംബാസഡര്‍. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇസ്രായേലിന് ഇരട്ടത്താപ്പാണെന്ന് ഇസ്രായേലിലെ അമേരിക്കന്‍ അംബാസഡര്‍ ഡാന്‍ ഷാര്‍പിയോ ആരോപിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലികള്‍ക്ക് ഒരു നിയമവും ഫലസ്തീനികള്‍ക്ക് മറ്റൊരു നിയമവുമെന്നതാണ് ഇസ്രായേലിന്റെ നിലപാട്.
വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് അമേരിക്കന്‍ അംബാസഡറുടെ പ്രതികരണം. ഫലസ്തീനികള്‍ക്കെതിരായ തീവ്ര വലതുപക്ഷ ഇസ്രായേലികളുടെ അതിക്രമങ്ങളില്‍ ഇസ്രായേല്‍ മൌനം പാലിക്കുകയാണെന്ന് അംബാസഡര്‍ ആരോപിച്ചു. ഒക്ടോബറില്‍ സംഘര്‍ഷം രൂക്ഷമായ ശേഷം വെസ്റ്റ്ബാങ്കില്‍ 148 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 94 പേരെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നപ്പോള്‍ ബാക്കിയുള്ളവരെ ജൂത കുടിയേറ്റക്കാരാണ് വകവരുത്തിയത്. വിവിധ സംഘര്‍ഷങ്ങളിലായി 25 ഇസ്രായേലികള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കാനെന്ന പേരില്‍ ഇസ്രായേല്‍ കൈക്കൊള്ളുന്ന നടപടികള്‍ ഏകപക്ഷീയമാണെന്നാണ് ആരോപണം.
ഇസ്രായേലികളെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്ന ഫലസ്തീനികളില്‍ പലരും നിരപരാധികളായിരുന്നുവെന്ന് നേരത്തെ മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിനെതിരായ അമേരിക്കന്‍ പ്രതിനിധിയുടെ വിമര്‍ശം നയതന്ത്ര വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.