പാര്‍ലമെന്റ് അംഗങ്ങളെ പിരിച്ചുവിടാനുള്ള ബില്ലിന് ഇസ്രയേലില്‍ പ്രാഥമിക അനുമതി

Update: 2017-11-25 10:46 GMT
Editor : admin
പാര്‍ലമെന്റ് അംഗങ്ങളെ പിരിച്ചുവിടാനുള്ള ബില്ലിന് ഇസ്രയേലില്‍ പ്രാഥമിക അനുമതി
Advertising

ഇസ്രയേലില്‍ പാര്‍ലമെന്റ് അംഗങ്ങളെ പിരിച്ചു വിടാന്‍ അനുവാദം നല്‍കുന്ന വിവാദ ബില്ലിന് പ്രാഥമിക അനുമതി.

ഇസ്രയേലില്‍ പാര്‍ലമെന്റ് അംഗങ്ങളെ പിരിച്ചു വിടാന്‍ അനുവാദം നല്‍കുന്ന വിവാദ ബില്ലിന് പ്രാഥമിക അനുമതി. രാജ്യത്തിന്റെ ശത്രുക്കളെ പിന്തുണക്കുന്നുവെന്ന് സംശയം തോന്നുന്നവരെ പിരിച്ചുവിടാന്‍ അനുവാദം നല്‍കുന്നതാണ് ബില്ല്. ഇസ്രയേല്‍ പാര്‍ലമെന്റിലെ അറബ് അംഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ബില്ലെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശങ്ങളെ വകവെക്കാതെയാണ് ബില്ലിന് അനുമതി നല്‍കിയത്.

മനുഷ്യാവകാശ സംഘടനകളുടേയും പ്രതിപക്ഷ കക്ഷികളുടേയും രൂക്ഷ വിമര്‍ശങ്ങള്‍ക്ക് വിലകല്‍പിക്കാതെയാണ് വിവാദ ബില്ലിന് ഇസ്രയേല്‍ പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കിയത്. രാഷ്ട്രത്തോട് കൂറില്ലാത്തവര്‍ എന്നാരോപിച്ച് ഇസ്രയേലിലെ അറബ് വംശജരെ ഒറ്റപ്പെടുത്തുന്നതാണ് നിയമം എന്നാണ് ആരോപണം. 53 നെതിരെ 59 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റില്‍ ബില്‍ പാസായത്. കഴിഞ്ഞ മാസം ഇസ്രയേല്‍ അതിക്രമത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിച്ചു എന്നാരോപിച്ച് ഏതാനും അറബ് വംശജരെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്തിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്നാണ് പുതിയ നിയമത്തിന് ഇസ്രയേല്‍ മന്ത്രിസഭ നീക്കം നടത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News