ഞാന്‍ വളരെ ദേഷ്യത്തിലാണ്; എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട് തെരേസ മേ

Update: 2017-12-31 05:47 GMT
ഞാന്‍ വളരെ ദേഷ്യത്തിലാണ്; എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട് തെരേസ മേ

അഞ്ചുവയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു

Full View

ബ്രിട്ടനില്‍ ഭവനരഹിതരെ സഹായിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെടുന്ന അഞ്ചുവയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു. ബ്രൂക് ബ്രെയര്‍ എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കുകയാണ് ബ്രൂക്.

കഴിഞ്ഞ ദിവസം രാത്രി നഗരത്തിനു പുറത്തുപോയപ്പോള്‍ കണ്ട കാഴ്ചകള്‍ വിവരിച്ചു കൊണ്ടാണ് അഞ്ചുവയസ്സുകാരിയുടെ അഭ്യര്‍ഥന. താന്‍ കണ്ട കാഴ്ചകള്‍ വിശദീകരിക്കുവാന്‍ താന്‍ അശക്തയാണെന്ന ഭാവം ബ്രൂകിന്റെ മുഖത്ത് തെളിഞ്ഞ് കാണാം. നിരവധിനിരവധി ജനങ്ങളാണ് വീടില്ലാതെ തെരുവില്‍ അലയുന്നത്... ഞാന്‍ പണം സമാഹരിക്കുന്നുണ്ട്... പക്ഷേ അത് മതിയാവില്ല... അവര്‍ക്കായി വീട് നിര്‍മിച്ചു നല്‍കൂ എന്ന് ബ്രിക് തെരേസ മായോട് വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.. ഞാന്‍ വളരെ ദേഷ്യത്തിലാണ് എന്നുപറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

കുട്ടിയുടെ അമ്മയാണ് വിഡിയോ യൂട്യൂബിലിട്ടത്.

Tags:    

Similar News