കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണം: അമേരിക്കയോട് പാക് പ്രധാനമന്ത്രി

Update: 2018-01-02 09:05 GMT
Editor : Sithara
കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണം: അമേരിക്കയോട് പാക് പ്രധാനമന്ത്രി
Advertising

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കിലായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശവുമായി ഇന്ത്യ രംഗത്തെത്തി. കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്രവല്‍കരിക്കുന്നതിന് പകരം പാകിസ്താന്‍ സ്വന്തം തട്ടകം തീവ്രവാദത്തില്‍ നിന്ന് മുക്തമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ കുടിക്കാഴ്ചയിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അമേരിക്കന്‍ മധ്യസ്ഥത ആവശ്യപ്പെട്ടത്. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്നും കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചയാക്കണമെന്നും പാകിസ്താന്‍ അഭ്യര്‍ഥിച്ചു.

ഇതിന് മറുപടിയായാണ് ഇന്ത്യയുടെ വിമര്‍ശം. ഹാഫിസ് സഈദിനെയും സയ്യിദ് സലാഹുദ്ദിനെയും പാക് സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. പാക് അധീന കശ്മീരില്‍ മനുഷ്യാവകാശ ലംഘനം തുടര്‍ക്കഥയാണ്. കശ്മീര്‍ യുവാക്കളുടെ കൈകളില്‍ കല്ലുകളേല്‍പ്പിച്ച് പാകിസ്താനാണ്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ നയതന്ത്ര നീക്കം ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ അമേരിക്കയെ സമീപിച്ചത്. ഐക്യരാഷട്രസഭ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇക്കാര്യത്തില്‍ പ്രസ്താവന നടത്തും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News